ഇന്ത്യ vs ബംഗ്ലാദേശ്: ചരിത്ര ടെസ്റ്റില്‍ കോലിയെ കാത്ത് ചരിത്രനേട്ടം... 32 റണ്‍സ് മാത്രമകലെ
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഐതിഹാസിക ടെസ്റ്റിനുള്ള പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. ചരിത്രത്തിലാദ്യമായി പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയമാഘോഷിച്ച ഇന്ത്യക്കു പുതിയ സാഹചര്യത്തിലും ഇതാവര്‍ത്തിക്കാന്‍ കഴിയുമോയെന്നതും ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

കൊല്‍ക്കത്ത ടെസ്റ്റില്‍ ടീമിനെ നയിക്കുന്നതോടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനെന്ന റെക്കാര്‍ഡ് വിരാട് കോലിയുടെ പേരിലാവും. മറ്റൊരു നേട്ടം കൂടി ഈഡന്‍ ഗാര്‍ഡന്‍സില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. 32 റണ്‍സ് കൂടി നേടിയാല്‍ അദ്ദേഹത്തിന് 5000 റണ്‍സ് തികയ്ക്കാനാവും.
നിലവില്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി ആറാംസ്ഥാനത്തുണ്ട്. 52 മല്‍സരങ്ങളില്‍ നിന്നും 4968 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 109 മല്‍സരങ്ങളില്‍ നിന്നും 8659 റണ്‍സെടുത്തിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. അലന്‍ ബോര്‍ഡര്‍ (6623), റിക്കി പോണ്ടിങ് (6542), ക്ലൈവ് ലോയ്ഡ് (5233), സ്റ്റീഫന്‍ ഫ്‌ളെമിങ് (5156) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications