Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: ഫൈനലില്‍ ഇന്ത്യക്കു പിഴച്ചതെവിടെ? കാരണം ചൂണ്ടിക്കാട്ടി ഹര്‍മന്‍പ്രീത്

മെല്‍ബണ്‍: ഐസിസിയുടെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ കനത്ത പരാജയത്തിന്റെ നിരാശയിലാണ് ഇന്ത്യ. 85 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ്
ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യക്കെതിരേ ഓസീസ് സ്വന്തമാക്കിയത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യയെ ഒരുപോലെ നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു ഓസീസ് കാഴ്ചവച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും ലോകകിരീടത്തിലാണ് ഓസീസ് മുത്തമിട്ടത്.

1

എന്തുകൊണ്ടാണ് ഇത്രയും വലിയൊരു പരാജയം ഇന്ത്യക്കു നേരിടേണ്ടി വന്നതെന്നു ചൂണ്ടിക്കാണിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്. ഫൈനലിനു ശേഷം സംസാരിക്കുകയായിരുന്നു താരം. ഫൈനലില്‍ ചില ക്യാച്ചുകള്‍ പാഴാക്കിയതാണ് ഇന്ത്യക്കേറ്റ കനത്ത പരാജയത്തിനു കാരണമെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. കളിയുടെ അഞ്ചോവറിനുള്ളില്‍ ഓസീസ് ഓപ്പണര്‍മാരായ അലീസ്സ ഹീലിയുടെയും ബെത്ത് മൂണിയുടെയും ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. ജീവന്‍ തിരികെ ലഭിച്ച മൂണി പുറത്താവാതെ 78ഉം ഹീലി 75ഉം റണ്‍സെടുത്തതോടെയാണ് ഓസീസ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ വിക്കറ്റില്‍ 115 റണ്‍സും ഓസീസ് അടിച്ചെടുത്തിരുന്നു. ഇതോടെയാണ് മല്‍സരം ഇന്ത്യയില്‍ നിന്നു വഴുതിപ്പോയത്.

ദീപ്തി ശര്‍മയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഹീലിയുടെ ക്യാച്ച് ഷഫാലി കൈവിട്ടത്. അപ്പോള്‍ ഹീലി നേടിയത് ഒമ്പത് റണ്‍സായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തില്‍ മൂണിയെ സ്ലന്തം ബൗളിങില്‍ പിടികൂടാനുള്ള അവസരം രാജേശ്വരി ഗെയ്ക്ക്വാദും നഷ്ടപ്പെടുത്തിയിരുന്നു. മൂണി ഒമ്പത് റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്.

2

ലീഗ് ഘട്ടത്തില്‍ നമ്മള്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ചില ക്യാച്ചുകള്‍ പാഴാക്കിയത് നിര്‍ഭാഗ്യകരമാണ്. എങ്കിലും ഈ ടീമില്‍ തനിക്കു ഏറെ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നു മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ഹര്‍മന്‍പ്രീത് വിശദമാക്കി. ഫീല്‍ഡിങിലെ മോശം പ്രകടനം തന്നെയാണ് ഫൈനലിലെ പരാജയത്തിനു മുഖ്യകാരണം. ഇക്കാര്യം എല്ലാവരുടെയും മനസ്സിലുണ്ടാവണം. മികച്ച ഭാവിയുള്ള ടീമാണ് നമ്മുടേത്. ടീമിലെ ഓരോരുത്തരും പരസ്പരം വിശ്വസിക്കേണ്ടതുണ്ട്. ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ മികച്ച ജയം ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയിരുന്നതായും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 8, 2020, 18:53 [IST]
Other articles published on Mar 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+