For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

TNPL: ഇതെന്ത് ബൗളിങ്? ബാറ്റര്‍ നേടിയത് 18 റണ്‍സ്, അതും ഒരു ബോളില്‍! വീഡിയോ വൈറല്‍

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിക്കുകയാണ് ഒരു ബൗളര്‍. കോയമ്പത്തൂരില്‍ നടന്ന ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് ടീമുമായുള്ള മല്‍സരത്തില്‍ സേലം സ്പാര്‍ട്ടന്‍സിന്റെ ക്യാപ്റ്റന്‍ അഭിഷേക് താന്‍വറാണ് അവിശ്വസനീയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. മല്‍സരത്തില്‍ വെറും ഒരു ബോളില്‍ അദ്ദേഹം വിട്ടുകൊടുത്തത് 18 റണ്‍സാണ്. 20ാം ഓവറിലായിരുന്നു 31 കാരനായ താന്‍വറിന്റെ ദയനീയ ബൗളിങ് പ്രകടനം കണ്ടത്.

ടി20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ ഇന്നിങ്‌സിലെ അവസാന ബോളില്‍ ഇത്രയുമധികം റണ്‍സ് വഴങ്ങിയത്‌. മല്‍സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസായിരുന്നു ആദ്യം ബാറ്റ് ചെയ്ത്. 20ാം ഓവറിലെ ആദ്യത്തെ അഞ്ചു ബോളുകളും മോശല്ലാതെ എറിയാന്‍ അഭിഷേക് താന്‍വര്‍ക്കു കഴിഞ്ഞു. അദ്ദേഹം ആറാമത്തെയും അവസാനത്തയും ബൗള്‍ ചെയ്യാനെത്തുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് അഞ്ചു വിക്കറ്റിനു 199 റണ്‍സായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് സഞ്ജയ് യാദവായിരുന്നു.

കിടിലനൊരു യോര്‍ക്കറായിരുന്നു താന്‍വര്‍ എറിഞ്ഞത്. ഇതു യാദവിനെ ബൗള്‍ഡാക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അതു ഓവര്‍ സ്റ്റപ്പെന്നു റീപ്ലേയില്‍ തെളിയുകയും നോ ബോള്‍ വിളിക്കപ്പെടുകയുമായിരുന്നു.

അഭിഷേക് താന്‍വറുടെ ബൗളിങ് വീഡിയോ കാണാം

അടുത്ത ബോള്‍ ഫ്രീഹിറ്റായിരുന്നു. താഴ്‌ന്നൊരു ഫുള്‍ ടോസായിരുന്നു അഭിഷേക് താന്‍വര്‍ എറിഞ്ഞത്. സഞ്ജയ് യാദവ് അതു സിക്‌സറിലേക്കു പറത്തുകയും ചെയ്തു. പിന്നാലെ അതും ഓവര്‍ സ്റ്റപ്പ് ചെയ്തതിന്റെ പേരില്‍ നോ ബോളെന്നു അംപറുടെ കോള്‍. വീണ്ടുമൊരു ഫ്രീഹിറ്റ്. ഇതില്‍ യാദവ് ഡബിള്‍ ഓടിയെടുത്തു. പക്ഷെ അതും നോ ബോളാണെന്നു അംപയറുടെ കോള്‍.

TNPL MATCH

അടുത്ത ബോള്‍ വൈഡായിരുന്നു. ഫ്രീഹിറ്റ് അപ്പോഴും ബാക്കി. ഫ്രീഹിറ്റായി ലഭിച്ച അടുത്ത ബോള്‍ യാദവ് സിക്‌സറിലേക്കു പായിക്കുകയും ചെയ്തു. അങ്ങനെ ഒരേയൊരു അംഗീകൃത ബോളില്‍ നിന്നും എതിര്‍ ടീം വാരിക്കൂട്ടിയത് 18 റണ്‍സ്. 19.5 ഓവറില്‍ അഞ്ചിനു 199 റണ്‍സെന്ന നിലയിലായിരുന്ന ടീം ഇന്നിങ്‌സ് അവസാനിപ്പിച്ചത് അഞ്ചിനു 217 റണ്‍സെന്ന വമ്പന്‍ സ്‌കോറിലായിരുന്നു.

മറുപടി ബാറ്റിങില്‍ സേലം സ്പാര്‍ട്ടന്‍സ് കനത്ത പരാജയവും ഏറ്റുവാങ്ങി. 52 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ഗില്ലീസ് കൈക്കലാക്കിയത്. 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സേലം സ്പാര്‍ട്ടന്‍സിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ ആയുള്ളൂ.

Story first published: Wednesday, June 14, 2023, 15:03 [IST]
Other articles published on Jun 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+