Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിദിന സന്നാഹം: രോഹിത് ഫ്‌ളോപ്പ്, മൂന്നു പേര്‍ക്ക് ഫിഫ്റ്റി... മല്‍സരം സമനിലയില്‍

വിസിയാനഗരം: ഇന്ത്യന്‍ ബോര്‍ഡ് ഇലവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന മല്‍സരം സമനിലയില്‍ കലാശിച്ചു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ ആറിന് 279 റണ്‍സിന് മറുപടിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിന് 265 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ആശ്വസിക്കാന്‍ കാര്യമായി ഒന്നുമില്ലാത്ത മല്‍സരമായിരുന്നു ഇത്. മറുഭാഗത്ത് എയ്ഡന്‍ മര്‍ക്രാം (100) സെഞ്ച്വറിയും ടെംബ ബവുമ (87*) അര്‍ധസെഞ്ച്വറിയും നേടിയത് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസമുയര്‍ത്തും.

ROHIT

രോഹിത് ശര്‍മയാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനെ നയിച്ചത്. എന്നാല്‍ അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. ഓപ്പണറായുള്ള രോഹിത്തിന്റെ തുടക്കം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ പൂജ്യത്തിന് രോഹിത് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രോഹിത്തില്‍ നിന്നും വലിയ ഇന്നിങ്‌സ് തന്നെ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് രോഹിത്തിന് പുതിയ റോളില്‍ തയ്യാറെടുപ്പ് നടത്താനുള്ള ഏക അവസരം കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ ഇലവനു വേണ്ടി മൂന്നു താരങ്ങള്‍ ഈ മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന കെഎസ് ഭരത് 71 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 57 പന്തുകള്‍ നേരിട്ട താരം ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി. പ്രിയങ്ക് പഞ്ചാല്‍ (60), സിദ്ധേഷ് ലാദ് (52*) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മായങ്ക് അഗര്‍വാള്‍ 39 റണ്ണെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, September 28, 2019, 16:46 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+