Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പഴയ സച്ചിന്‍ തന്നെ... ഗ്രൗണ്ടിലല്ല, വെള്ളത്തിലും ബാറ്റ് ചെയ്യും!! വീഡിയോ വൈറല്‍

മുംബൈ: ബാറ്റ് താഴെ വച്ചെങ്കിലും തന്റെ പ്രതിഭയ്ക്കു ഇപ്പോഴും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തെളിയിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന ഗ്രൗണ്ടില്‍ അനായാസം ബാറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് സച്ചിന്‍ വീണ്ടും ആരാധകരെ ആവേശത്തിലാഴ്തത്തിയിരിക്കുന്നത്.

മല്‍സരരംഗത്തു നിന്നു വിടവാങ്ങിയെങ്കിലും കമന്ററിയിലും മറ്റു പൊതു പരിപാടികളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെള്ളത്തില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്.

പുതിയ വഴികള്‍ കാണിക്കും

പുതിയ വഴികള്‍ കാണിക്കും

ക്രിക്കറ്റിനോടുള്ള ഇഷ്ടവും പാഷനും പരിശീലനം നടത്താന്‍ പുതിയ വഴികള്‍ തന്നെ കാണിച്ചു തരും. അതിനേക്കാളുപരി എന്തു ചെയ്യുമ്പോഴും അത് ആസ്വദിക്കുകയെന്നതാണെന്നും വീഡിയോക്കൊപ്പം സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ ഗ്രൗണ്ടില്‍ സച്ചിന്‍ അനായാസം ബാറ്റിങ് പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. തന്റെ ചില മാസ്റ്റര്‍ പീസ് ഷോട്ടുകള്‍ കളിച്ച അദ്ദേഹം ബൗണ്‍സറുകൡ നിന്നും പഴയ അതേ ചടുലതയോടെ ഒഴിഞ്ഞു മാറുന്നതും കാണാം.

ഏറ്റെടുത്ത് ആരാധകര്‍

ഏറ്റെടുത്ത് ആരാധകര്‍

സച്ചിന്റെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
അതേ സ്റ്റൈല്‍, അതേ കരുത്ത്... പ്രായമൊരു പ്രശ്‌നമല്ല, ക്രിക്കറ്റ് ദൈവം എന്നായിരുന്നു വീഡിയോയ്ക്കു താഴെയുള്ള ഒരു ട്വീറ്റ്.
നിങ്ങള്‍ വീണ്ടും ബാറ്റ് ചെയ്യുന്നത് കണ്ടതില്‍ സേേന്താഷമെന്നായിരുന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ കുട്ടിക്കാലം സ്‌പെഷ്യലാക്കി മാറ്റിയതില്‍ നന്ദിയെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

റോളിനായി യാചിച്ചു

റോളിനായി യാചിച്ചു

കരിയറിന്റെ തുടക്കകാലത്ത് ഓപ്പണറായി ബാറ്റ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ടീം മാനേജ്‌മെന്റിനോട് താന്‍ യാചിച്ചിരുന്നതായി അടുത്തിടെ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം കരിയര്‍ തുടങ്ങിയത് മധ്യനിര ബാറ്റ്‌സ്മാനായിട്ടായിരുന്നു. 1994ല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിലാണ് സച്ചിന്‍ ആദ്യമായി ഓപ്പണ്‍ ചെയ്തത്. ഈ കളിയില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വീഡിയോ കാണാം

വെള്ളം കെട്ടിക്കിടക്കുന്ന ഗ്രൗണ്ടില്‍ സച്ചിന്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ കാണാം.

Story first published: Saturday, September 28, 2019, 9:29 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+