ടെസ്റ്റിലും രോ'ഹിറ്റാ'യതെങ്ങനെ? ആ മാറ്റം നിര്‍ണായകമായി... ചൂണ്ടിക്കാട്ടി ബാറ്റിങ് കോച്ച്
റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായുള്ള തുടക്കം അവിശ്വസനീയമാക്കിയിരിക്കുകയാണ് വെടിക്കെട്ട് താരം രോഹിത് ശര്‍മ. ഏകദിനവും ടി20യും മാത്രമല്ല ടെസ്റ്റിലും തനിക്കു ഓപ്പണറായി വഴങ്ങുനെന്ന് തെളിയിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് തന്നെയായിരിക്കും പ്ലെയര്‍ ഓഫ് ദി സീരീസെന്ന് ഉറപ്പായിക്കഴിഞ്ഞു. നാലു മല്‍സരങ്ങളില്‍ നിന്നും 132.20 എന്ന മികച്ച 529 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ടെസ്റ്റില്‍ ഓപ്പണറായി രോഹിത് ഇത്രയും മികച്ച പ്രകടനം നടത്തുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ്.

നല്ല തീരുമാനം
ഏതു ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിയുന്ന മികച്ച താരമാണ് രോഹിതെന്ന് റാത്തോഡ് ചൂണ്ടിക്കാട്ടി. ടെസ്റ്റില്‍ ഓപ്പണറായി അദ്ദേഹത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം വളരെ നല്ലതാണ്. പുതിയ റോളുമായി താന്‍ വളരെ വേഗം പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നു രോഹിത് ഇതുവരെ നേടിയ റണ്‍സ് അടിവരയിടുന്നു. ഇത്രയും അനുഭവസമ്പത്തും അറ്റാക്കിങ് ശൈലിയുമുള്ള ഒരു താരം മുന്‍നിരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ അത് ഇന്ത്യന്‍ ടീമിനെയാകെ മാറ്റിമറിക്കുമെന്നും റാത്തോഡ് വിശദമാക്കി.

മനസത്തിന്റെ കരുത്ത്
മനോനിലയില്‍ വരുത്തിയ മാറ്റമാണ് ടെസ്റ്റില്‍ ഓപ്പണറായി ഇത്രയും മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനെ സഹായിച്ചതെന്നു റാത്തോഡ് പറയുന്നു. ബാറ്റിങ് ശൈലിയിലൊന്നും അദ്ദേഹം മാറ്റം വരുത്തിയിട്ടില്ലെന്നു ഇതുവരെയുള്ള പ്രകടനം കണ്ടാല്‍ ബോധ്യമാവും. മനസ്സിനെ കൂടുതല്‍ കരുത്തുറ്റതാക്കിയതാണ് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത്തിനെ സഹായിക്കുന്നതെന്നും ബാറ്റിങ് കോച്ച് വിലയിരുത്തി.
ഏകദിന ശൈലിയില്‍ കളിച്ച രോഹിത് മൂന്നാം ടെസ്റ്റില്‍ 255 പന്തിലാണ് 212 റണ്‍സ് അടിച്ചെടുത്തത്. ഈ പ്രകടനം ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു.

വിദേശത്തും രോഹിത് തന്നെ
ഈ പരമ്പരയിലെ മികച്ച പ്രകടനത്തോടെ വിദേശ ടെസ്റ്റുകളിലും രോഹിത്തിനെ തന്നെ ഓപ്പണറായി ഇറക്കുമെന്നും റാത്തോഡ് വ്യക്തമാക്കി. രോഹിത്- മായങ്ക് അഗര്‍വാള്‍ ജോടി തന്നെ ടെസ്റ്റില്‍ ഓപ്പണര്‍മാരായി തുടരും. രോഹിത്തിനൊപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ മായങ്കും മിന്നിയിരുന്നു. ഇത്രയും മികച്ചൊരു ഓപ്പണിങ് സഖ്യത്തെ മാറ്റുമോയെന്ന ചോദ്യം പോലും അപ്രസക്തമാണ്. ഇവരെ എന്തിനു മാറ്റണമെന്നും റാത്തോഡ് ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications