Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പിന്നെ എന്തുചെയ്യണമായിരുന്നു?

പുനെ: രണ്ടാമത്തെ പന്തില്‍ രോഹിത് ശര്‍മ (0). ആറാമത്തെ പന്തില്‍ അജിന്‍ക്യ രഹാനെ (4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പുനെയിലെ ഗ്രീന്‍ ടോപ്പ് വിക്കറ്റില്‍ ഒന്നാമത്തെ ഓവറില്‍ നഷ്ടമായ വിക്കറ്റുകളാണ് ഇവ. സ്വഭാവികമായും പിന്നാലെ വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ എന്തുചെയ്യും. ഒന്ന് ശ്രദ്ധിച്ച് ബാറ്റ് വീശും. കുറച്ച് നേരം ഒന്ന് പ്രതിരോധത്തില്‍ ഊന്നി കളിക്കാനും മതി.

എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈ വക പദ്ധതികളൊന്നും ഉണ്ടായിരുന്നതേ ഇല്ല. സുരേഷ് റെയ്‌നയാകട്ടെ, ശിഖര്‍ ധവാനാകട്ടെ, എം എസ് ധോണിയാകട്ടെ എല്ലാവരും കാടന്‍ വീശ് വീശിയാണ് പുറത്തായത്. പന്ത് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ മൂവ് ചെയ്യുന്നതൊന്നും കണക്കിലെടുക്കാതെ കടുംവെട്ട് വെട്ടിയ ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും പലതവണ ജീവന്‍ കിട്ടിയിട്ടും പാഠം പഠിച്ചില്ല. ഫലമോ ഇന്ത്യയ്ക്ക് കനത്ത തോല്‍വി.

sunilgavaskar

എന്തായിരുന്നു പുനെയിലെ വിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യേണ്ടിയിരുന്നത്. കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കണമായിരുന്നു എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കുറച്ചുകൂടി ബഹുമാനം കൊടുക്കണമായിരുന്നു. ഇന്ത്യ ആദ്യമായിട്ടാണ് ശ്രീലങ്കയുടെ ഈ ബൗളിംഗ് നിരയ്‌ക്കെതിരെ കളിക്കുന്നത്. സ്വാഭാവികമായും കുറച്ചുകൂടി ശ്രദ്ധ ആവശ്യമായിരുന്നു - ഗാവസ്‌കര്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.

ബൗളിംഗിലും ധോണിക്ക് പിഴവ് പറ്റി എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. ഇത്രയും ചെറിയ ഒരു ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ പ്രധാന ബൗളര്‍മാര്‍ക്ക് ആദ്യമേ ഓവറുകള്‍ നല്‍കണമായിരുന്നു. എന്നാല്‍ അശ്വിന് മുമ്പ് ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഓവറുകള്‍ നല്‍കാനായിരുന്നു ധോണിയുടെ തീരുമാനം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അപ്രോച്ച് മുന്‍ താരം വി വി എസ് ലക്ഷ്മണെയും അത്ഭുതപ്പെടുത്തി. വിക്കറ്റുകള്‍ തുരുതുരെ വീഴുമ്പോഴും ഇന്ത്യ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചതേയില്ല എന്നത് അത്ഭുതപ്പെടുത്തി എന്നാണ് കളിക്ക് ശേഷം ലക്ഷ്മണ്‍ പറഞ്ഞത്.

Story first published: Wednesday, February 10, 2016, 16:03 [IST]
Other articles published on Feb 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+