നിദാഹാസ് ട്രോഫി: ബംഗ്ലാ കടുവകളെ മെരുക്കാന്‍ യങ് ഇന്ത്യ... കൊളംബോയില്‍ കലാശപ്പോര്
കൊളംബോ: ഇന്ത്യന്‍ യുവനിരയുടെ യഥാര്‍ഥ അഗ്നിപരീക്ഷണം ഞായറാഴ്ച നടക്കും. നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയുടെ കലാശക്കളിയില്‍ ബംഗ്ലാദേശുമായിഇന്ത്യ കൊമ്പുകോര്‍ക്കും. രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഇതുവരെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌വച്ചത്. ഇനി ഫൈനലിലും യങ് ഇന്ത്യക്ക് ഇതേ ഫോം തുടരാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. പിന്നീട് നടന്ന മൂന്നു കളികളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. രണ്ടു തവണ ബംഗ്ലാദേശിനെയും ഒരു തവണ ലങ്കയെയും ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു. മറുഭാഗത്ത് ഇന്ത്യയോടു രണ്ടു തവണ തോറ്റെങ്കിലും ശേഷിച്ച രണ്ടു കളികളിലും ലങ്കയെ മലര്‍ത്തിയയിച്ച് ബംഗ്ലാദേശ് ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാവും ഇന്ത്യ ഫൈനലില്‍ ഇറങ്ങുക. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയ പേസര്‍ മുഹമ്മദ് സിറാജിനു പകരം ജയദേവ് ഉനാട്കട്ട് ടീമിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റു പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ ഫൈനലില്‍ മുതിരാന്‍ സാധ്യത കുറവാണ്. ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ മല്‍സരത്തില്‍ 89 റണ്‍സുമായി രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും. ബാറ്റിങില്‍ ഇന്ത്യക്ക് മറ്റു ആശങ്കകളൊന്നുമില്ല. മറുഭാഗത്ത് പരിക്കു ഭേദമായി സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബ് അല്‍ ഹസന്റെ മടങ്ങിവരവ് ബംഗ്ലാദേശിനു പുതു ഉണര്‍വ് നല്‍കിക്കഴിഞ്ഞു. ലങ്കയെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച കഴിഞ്ഞ മല്‍സരത്തില്‍ ഷാക്വിബ് ബംഗ്ലാ നിരയിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications