Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗാംഗുലി, റെയ്‌ന ഇവര്‍ക്കൊപ്പം ഇനി സുന്ദറും! അരങ്ങേറ്റത്തില്‍ അപൂര്‍വ്വ നേട്ടം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച എട്ടാമത്തെ താരമായി അദ്ദേഹം മാറി. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലൂടെയായിരുന്നു വാഷിങ്ടണിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഈ കളിയില്‍ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയുമായി താരം കസറിയിരുന്നു. ഇപ്പോഴിതാ നാട്ടില്‍ ആദ്യമായി കളിച്ച ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും വാഷിങ്ടണ്‍ ഫിഫ്റ്റി തികച്ചിരിക്കുകയാണ്.

1

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, അരുണ്‍ ലാല്‍, സുരീന്ദര്‍ അമര്‍നാഥ്, റുസി മോഡി എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ആദ്യമായി ഈ അപൂര്‍വ്വനേട്ടത്തിന് അവകാശിയായത് റുസി മോഡിയായിരുന്നു.

2

ചെന്നൈ ടെസ്റ്റില്‍ 82 ബോളുകളിലായിരുന്നു വാഷിങ്ടണ്‍ ഫിഫ്റ്റി തികച്ചത്. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെ ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചിനെതിരേ ബൗണ്ടറി നേടിയാണ് താരം ഫിഫ്റ്റിയാഘോഷിച്ചത്. നേരത്തേ ബൗളിങിലെ മോശം പ്രകടനത്തിന് വാഷിങ്ടണ്‍ ബാറ്റിങില്‍ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ താരത്തിനായിരുന്നില്ല.

ഇംഗ്ലണ്ടിനെതിരേ വാഷിങ്ടണിന്റെ ഈ ഇന്നിങ്‌സ് ഏറെ വിലപ്പെട്ടതാണ്. കാരണം ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോഴാണ് താരം തന്റെ ബാറ്റിങില്‍ തന്റെ പ്രതിഭ പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ആറിന് 225 റണ്‍സെന്ന നിലയില്‍ പതറവെയാണ് നാട്ടുകാരന്‍ കൂടിയായ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് വാഷിങ്ടണ്‍ ടീമിനെ കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ 80 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 87 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 305 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 273 റണ്‍സ് കൂടി വേണം.

നേരത്തേ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (218) ഉജ്ജ്വല ഡബിള്‍ സെഞ്ച്വറിയാണ് ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഒരുപിടി റെക്കോര്‍ഡുകളും ഇതോടെ അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരുന്നു. ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരും ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും മൂന്നു വിക്കറ്റ് വീതമെടുത്തു.

Story first published: Monday, February 8, 2021, 10:31 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+