For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രുനാലിന് 29ാം പിറന്നാള്‍... അദൃശ്യമായ, കലോറിയില്ലാത്ത കേക്ക് സമ്മാനിച്ച് ഹാര്‍ദിക്, ചിത്രം വൈറല്‍

നിലവില്‍ ഇരുവരും ക്വാറന്റീനില്‍ കഴിയുകയാണ്

മുംബൈ: പിറന്നാള്‍ ആഘോഷിക്കുന്ന സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യക്കു സ്‌പെഷ്യല്‍ കേക്ക് സമ്മാനിച്ച്, ആശംസകളറിയിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൊറോണവൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രണ്ടു പേരും മുംബൈയിലെ വസതിയില്‍ കുടുംബത്തോടൊപ്പം ക്വാറന്റീനിലാണ്. സഹോദരനൊപ്പം പിറന്നാള്‍ 'ആഘോഷിക്കുന്ന' ചിത്രം ഹാര്‍ദിക്കാണ് പുറത്തുവിട്ടത്. ഇതു മിനിറ്റുകള്‍ക്കം വൈറലായി മാറുകയും ചെയ്തു.

krunal

ക്രുനാലിന് സാങ്കല്‍പ്പികമായി കേക്ക് വായിലേക്കു വച്ചു നല്‍കുന്ന ഫോട്ടോയാണ് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജ്യേഷ്ഠന് പിറന്നാള്‍ ആശംകള്‍. നമ്മള്‍ രണ്ടു പേരും ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇതാ കലോറിയില്ലാത്ത, അദൃശ്യമായ പിറന്നാള്‍ കേക്ക് എന്റെ വക പിറന്നാള്‍ സമ്മാനം. ഒരുപാട് സ്‌നേഹം എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം ഹാര്‍ദിക് കുറിച്ചത്.

കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരെപ്പോലെ ഹാര്‍ദിക്കും ക്രുനാലും കുടുംബത്തൊടൊപ്പം മുംബൈയില്‍ കഴിയുകയാണ്. ഇതിനിടെയാണ് ക്രുനാലിന്റെ 29ാം പിറന്നാള്‍ വന്നെത്തിയത്. നേരത്തേ ദേശീയ ടീമിന്റെ ഭാഗമായിരുന്ന ക്രുനാല്‍ ഇപ്പോള്‍ ടീമിനു പുറത്താണ്. ഹാര്‍ദ്ദിക്കാവട്ടെ പരിക്കും ശസ്ത്രക്രിയയും കാരണം ആറു മാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പരയിലൂടെ ഹാര്‍ദിക് ദേശീയ ടീമിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കവെയാണ് കൊറോണ ഭീഷണി കാരണം പരമ്പര ഉപേക്ഷിച്ചത്.

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങള്‍ കൂടിയാണ് ഹാര്‍ദിക്കും ക്രുനാലും. മുംബൈക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ ഇരുവരും തയ്യാറെടുക്കവെയാണ് ടൂര്‍ണമെന്റ് നീട്ടി വച്ചത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കെ ഏപ്രില്‍ 15നും ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണ്. മേയ് ആദ്യവാരം ആരംഭിക്കാനായില്ലെങ്കില്‍ ഈ സീസണിലെ ഐപിഎല്‍ റദ്ദാക്കേണ്ടി വരുമെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ സൂചിപ്പിച്ചിരിക്കുന്നത്.

Story first published: Tuesday, March 24, 2020, 11:14 [IST]
Other articles published on Mar 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+