Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഓസീസിനെ തോല്‍പ്പിച്ചത് ധവാനും ബൗളര്‍മാരുമല്ല!! വില്ലനായത് ആ താരം, ചൂണ്ടിക്കാട്ടി ഹോഗ്

hogg

ലണ്ടന്‍: ലോകകപ്പില്‍ ഞായറാഴ്ച നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയുടെ തോല്‍വിക്കു കാരണക്കാരന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനോ മൂന്നു വിക്കറ്റ് വീതമെടുത്ത പേസര്‍മാരായ ജസ്പ്രീത് ബുംറയോ, ഭുവനേശ്വര്‍ കുമാറോ അല്ല ഓസീസിന്റെ പരാജയത്തിന്റെ കാരണക്കാരന്‍. ഹര്‍ദിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് കളി ഓസീസില്‍ നിന്നും തട്ടിയെടുത്തതെന്ന് ഹോഗ് പറയുന്നു.

38ാം ഓവറില്‍ നാലാമനായാണ് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരത്തെ ക്യാച്ച് ചെയ്ത് പുറത്താക്കാന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹം പാഴാക്കുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ പാണ്ഡ്യ പിന്നീട് സംഹാര താണ്ഡവമാടുന്നതാണ് കണ്ടത്. 27 പന്തില്‍ താരം 48 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പാണ്ഡ്യയുടെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

hardik

പാണ്ഡ്യയുടെ ക്യാച്ച് കാരി കൈവിട്ടതാണ് മല്‍സരത്തിലെ വഴിത്തിരിവെന്ന് ഹോഗ് ചൂണ്ടിക്കാട്ടി. പിന്നീട് ഓസീസ് ബൗളര്‍മാരെ അദ്ദേഹം നിലം തൊടീച്ചിട്ടില്ല. ഇന്ത്യയെ 350ന് മുകളില്‍ നേടാന്‍ സഹായിച്ചതും പാണ്ഡ്യയുടെ ഈ പ്രകടനമായിരുന്നു. കളി ഇന്ത്യയുടെ വരുതിയിലാക്കിയത് താരത്തിന്റെ ഇന്നിങ്‌സായിരുന്നെന്നും ഹോഗ് വിശദമാക്കി. ഒരേ ഓവറില്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനെയും പുറത്താക്കിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും നിര്‍ണായകമായി മാറിയെന്ന് ഹോഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 10, 2019, 17:01 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+