ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ്, പിന്നാലെ ഹാര്‍ദിക് വിവാദത്തില്‍!! കുരുക്കിയത് ഹെല്‍മറ്റ്
മുംബൈ: പരിക്കിനെ തുടര്‍ന്നു അഞ്ചു മാസത്തോളം മല്‍സരരംഗത്തു നിന്നു വിട്ടുനിന്ന ശേഷം ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വിവാദക്കുരുക്കില്‍. മുംബൈയില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരേ റിലയന്‍സ് 1 ടീമിനു വേണ്ടിയായിരുന്നു താരം കളിച്ചത്. ഈ മല്‍സരത്തില്‍ ബാറ്റിങിലും ബൗളിങിലും ഹാര്‍ദിക് കസറുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യവെ ഉപയോഗിച്ച ഹെല്‍മറ്റാണ് ഇപ്പോള്‍ ഹാര്‍ദിക്കിനെ കുരുക്കിയത്. ദേശീയ ടീമിന്റെ ഹെല്‍മറ്റായിരുന്നു കളിയില്‍ താരം ധരിച്ചത്. ബിസിസിഐയുടെ നിയമാവലി പ്രകാരം ഈ ഹെല്‍മറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ബിസിസിഐയുടെ മുദ്രയോടു കൂടിയ ഔദ്യോഗിക ഹെല്‍മറ്റ് ഉപയോഗിച്ച ഹാര്‍ദിക് ഗുരുതരമായ നിയമലംഘനം തന്നെയാണ് മടങ്ങിവരവില്‍ നടത്തിയിരിക്കുന്നത്.
ബിസിസിഐയുടെ ലോഗോയുള്ള ഹെല്‍മറ്റ് ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പുവരുത്താന്‍ മാച്ച് അംപയര്‍മാരോടു 2014ല്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. അന്നു മുതല്‍ ഇക്കാര്യത്തില്‍ ബിസിസിഐ വിട്ടുവീഴ്ച വരുത്തിയിരുന്നില്ല. നിയമം ലംഘിച്ച ഹാര്‍ദിക്കിനെതിരേ ബിസിസിഐയുടെ ഭാഗത്തു നിന്നു എന്തു നടപടിയാണുണ്ടാവുകയെന്നാണ് ഇനി അറിയാനുള്ളത്. ഈ വിഷയത്തില്‍ ബിസിസിഐ അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications