Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനു മാത്രമല്ല ഇന്ത്യക്കും പറ്റും, നേടിയത് 458 റണ്‍സ്!! മിന്നിക്കത്തി മയാങ്കും പൃഥ്വിയും

ലെസ്റ്റര്‍ (ഇംഗ്ലണ്ട്): ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ടീം ലോക റെക്കോര്‍ഡ് നടത്തിയ അതേ ദിവസം തന്നെ ഇംഗ്ലണ്ടില്‍ മറ്റൊരു സംഭവം കൂടി നടന്നു. ഇംഗ്ലീഷ് ടീമിന്റെ ലോക റെക്കോര്‍ഡ് പ്രകടനത്തിനു മുന്നില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ബാറ്റിങാണ് ശ്രദ്ധിക്കപ്പെടാതെ പോയത്.

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമാണ് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ലെസ്റ്റര്‍ഷെയറിനെതിരേ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു ഇന്ത്യയുടെ റണ്‍മഴ. മല്‍സരത്തില്‍ 458 റണ്‍സ് വാരികൂട്ടിയാണ് ഇന്ത്യന്‍ യുവനിര ചരിത്രം കുറിച്ചത്.

ഇന്ത്യന്‍ കരുത്ത്

ഇന്ത്യന്‍ കരുത്ത്

അതുജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ എ ടീം പുറത്തെടുത്തത്. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 458 റണ്‍സ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ വാരിക്കൂട്ടി.
ലെസ്റ്റര്‍ഷെയര്‍ ബൗളര്‍മാരെ നിലത്ത് നിര്‍ത്താന്‍ പോലും മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീം അനുവദിച്ചില്ല.

രണ്ടു സെഞ്ച്വറികള്‍

രണ്ടു സെഞ്ച്വറികള്‍

ഇന്ത്യന്‍ എ ടീമിനു വേണ്ടി ഓപ്പണര്‍മാര്‍ സെഞ്ച്വറി നേടി. ഇന്ത്യക്കു അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷായും ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണിലെ റണ്‍മെഷീനായ മയാങ്ക് അഗര്‍വാളുമാണ് സെഞ്ച്വറിയുമായി മിന്നിയത്.
മയാങ്ക് 106 പന്തില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 151 റണ്‍സ് അടിച്ചെടുത്തപ്പോള്‍ പൃഥ്വി 90 പന്തില്‍ 20 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 132 റണ്‍സെടുത്തു.

ശുഭ്മാനും തിളങ്ങി

ശുഭ്മാനും തിളങ്ങി

ഒന്നാം വിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പൃഥ്വി-മയാങ്ക് സഖ്യം ചേര്‍ന്ന് നേടിയത്. 26ാം ഓവറിലെ അവസാന പന്തില്‍ പൃഥ്വി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 221ലെത്തിയിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ ഹീറോ ശുഭ്മാന്‍ ഗില്ലും മോശമാക്കിയില്ല. വെടിക്കെട്ട് ബാറ്റിങിലൂടെ താരം ഇന്ത്യന്‍ സ്‌കോറിന് കരുത്തേകി. 54 പന്തില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 86 റണ്‍സാണ് ഗില്‍ നേടിയത്. ദീപക് ഹൂഡയാണ് (38*) മറ്റൊരു പ്രധാന സ്‌കോറര്‍. റിഷഭ് പന്ത് (13), ശ്രേയസ് (15) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.

 തകര്‍ന്നടിഞ്ഞ് ലെസ്റ്റര്‍ഷെയര്‍

തകര്‍ന്നടിഞ്ഞ് ലെസ്റ്റര്‍ഷെയര്‍

ഇന്ത്യയുയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ പകച്ചുനിന്ന ലെസ്റ്റര്‍ഷെയര്‍ പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. 40.4 ഓവറില്‍ വെറും 177 റണ്‍സില്‍ അവരുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. ക്യാപ്റ്റന്‍ ടോം വെല്‍സിന്റെ (62) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ലെസ്റ്റര്‍ഷെയറിന്റെ തോല്‍വി കൂടുതല്‍ ഭീകരമാവുമായിരുന്നു.
മൂന്നു വിക്കറ്റെടുത്ത ദീപക് ചഹറാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ദീപക് ഹൂഡയ്ക്കും പ്രസീദ് കൃഷ്ണയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

രണ്ടാമത്തെ വലിയ സ്‌കോര്‍

രണ്ടാമത്തെ വലിയ സ്‌കോര്‍

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന എക്കാലത്തെയും വലിയ രണ്ടാമത്തെ സ്‌കോറാണ് ഈ മല്‍സരത്തത്തില്‍ ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. 2007ല്‍ ഓവലില്‍ നടന്ന കളിയില്‍ ഗ്ലോക്കെസ്റ്റര്‍ഷെയറിനെതിരേ സറേ ടീം നേടിയ നാലു വിക്കറ്റിന് 496 റണ്‍സെന്നതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

Story first published: Wednesday, June 20, 2018, 13:45 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+