തിലകിന് പകരം സഞ്ജു ക്യാപ്റ്റന്‍!! ടീമില്‍ ഇവര്‍ കൂടി, ഇന്ത്യ എ ഫൈനല്‍ ഉറപ്പിച്ചേനെ
ദാംബുള്ള: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ഇന്ത്യന്‍ ടീം ഫൈനല്‍ പോലും കാണാതെ പുറത്താവുമെന്ന ഭീതിയിലാണ് ഇപ്പോഴുള്ളത്. തിലക് വര്‍മ നയിക്കുന്ന സംഘത്തില്‍ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ പലരുമുണ്ടെങ്കിലും ടി20യില്‍ നിന്നും ഏകദിനത്തിലേക്കു മാറിയപ്പോള്‍ പലരും ഫ്‌ളോപ്പായിരിക്കുകയാണ്.
തനിച്ച് മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി തന്നെയുണ്ടായിട്ടും ഇന്ത്യക്കു ഫൈനലിലെത്താന്‍ കഴിയാതെ പോയാല്‍ അതു വലിയ നാണക്കേടായിരിക്കും.

കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടുള്ളൂ. ശേഷിച്ച രണ്ടിലും പരാജയപ്പെടുകയും ചെയ്തു. നാളെ (ബുധന്‍) അഫ്ഗാനിസ്താന്‍ എ ടീമുമായുള്ള അവസാന മല്‍സരം ഇന്തക്കു ഡു ഓര്‍ ഡൈയാണ്. ഇതില്‍ തോറ്റാല്‍ തിലകും സംഘവും പുറത്താവും. ഫൈനലില്‍ ലങ്കയും അഫ്ഗാനും ഏറ്റുമുട്ടുകയും ചെയ്യും.
സെലക്ഷന്‍ കമ്മിറ്റിയുടെ മോശം ടീം സെലക്ഷന്‍ തന്നെയാണ് ഇന്ത്യന്‍ എ ടീമിനെ ഇത്തരമൊരു മോശം അവസ്ഥയിലെത്തിച്ചത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളെ കൂടുതായി ഉള്‍പ്പെടുത്തുകയും അര്‍ഹിച്ച പല താരങ്ങളെയും അവഗണിച്ചതും ടീമിനു ക്ഷീണമായി മാറി. തഴയപ്പെട്ട ചില താരങ്ങള്‍ എ ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഇതിനകം തന്നെ തുടരെ മൂന്നു മാച്ചുകളില്‍ ജയിച്ച് ഫൈനലില്‍ എത്തുമായിരുന്നു. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.
ഇവരെ എന്തിന് തഴഞ്ഞു?
തിലക് വര്‍മയ്ക്കു പകരം ഇന്ത്യന്‍ ടീമിന്റെ നയകസ്ഥാനം നല്‍കേണ്ടിയിരുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. പക്ഷെ അദ്ദേഹത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കണ്ടതായി പോലും നടിച്ചില്ല. സഞ്ജുവല്ലെങ്കില്‍ ക്യാപ്റ്റന്‍സു അര്‍ഹിച്ചത് ഇപ്പോള്‍ ടീമിലുള്ള റുതുരാജ് ഗെയ്ക്വാദാണ്.
കാരണം ഇന്ത്യയുടെ എ ടീമുകളെ അടുത്തിടെയായി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ നയിച്ചുകൊണ്ടിരുന്നത് അദ്ദേഹമാണ്. തിലകിനേക്കാള്‍ നന്നായി ഉറപ്പായും ടീമിനെ നയിക്കാന്‍ റുതുവിനു കഴിയും. പക്ഷെ തിലകിനെ സീനിയര്‍ ടീമിന്റെ ഭാവി ക്യാപ്റ്റനായി എങ്ങനെയെങ്കിലും ഉയര്‍ത്തി കൊണ്ടു വരികയെന്ന ബിസിസിഐയുടെ മോഹമാണ് റുതുരാജ് അവഗണിക്കപ്പെടാന്‍ കാരണം.
വൈഭവ് സൂര്യവംശിയെ എ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റ് പറയാനില്ല. കാരണം 15 കാരനെ എത്രയും വേഗത്തില്‍ സീനിയര്‍ ടീമിന്റെയും പ്ലാനുകളുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ ഇത്തരമൊരു നീക്കം നടത്തിയത്.
ടി20 സ്‌പെഷ്യലിസ്റ്റായ പ്രിയാന്‍ഷ് ആര്യക്കു പകരം മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് എ ടീമില്‍ വേണ്ടിയിരുന്നത്. കാരണം ഏകദിന ഫോര്‍മാറ്റിലും റെഡ് ബോളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. നിഷാന്ത് സിന്ധുവിനു പകരം തകര്‍പ്പന്‍ ഫോമിലുള്ള രജത് പാട്ടിദാറിനെ എ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായിരുന്നു.

മധ്യനിരയില്‍ സഞ്ജുവിനൊപ്പം പാട്ടിദാര്‍ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങിന് ആഴവും കൂടും. ഇപ്പോഴത്തെ ടീമിലെ പല താരങ്ങളും ലങ്കയിലെ ടേണിങ് പിച്ചില്‍ ബാറ്റ് ചെയ്യാനാവാതെ മുട്ടുവിറയ്ക്കുകയാണ്. എന്നാല്‍ സഞ്ജുവും പാട്ടിദാറും ദേവ്ദത്തുമെല്ലാം സ്പിന്നിനെ നേരിടു്ന്നതില്‍ മിടുക്കലാണ്.
ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി മണ്ടത്തരം കാണിച്ചിട്ടുണ്ട്. അന്‍ഷുല്‍ കംബോജ്, അര്‍ഷദ് ഖാന്‍, യഷ് ടാക്കൂര്‍, അശോക് ശര്‍മ തുടങ്ങിയ ദുരന്തം ബൗളര്‍മാര്‍ക്കു പകരം ടീമിലെടുക്കേണ്ടിയിരുന്നത് കാര്‍ത്തിക് ത്യാഗി, റാസിഖ് സലാം ദര്‍, ആക്വിബ് നബി എന്നിവരെയുമാണ്. എങ്കില്‍ ബൗളിങ് ആക്രമണത്തിനു കൂടുതല്‍ മൂര്‍ച്ചയും കിട്ടുമായിരുന്നു.
ഇന്ത്യക്കു വേണ്ടിയിരുന്നത് ഈ എ ടീം
വൈഭവ് സൂര്യവംശി, റുതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രജത് പാട്ടിദാര്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, റാസിഖ് സലാം, ആക്വിബ് നബി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

