Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവില്ല, എ ടീമില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് 'യോഗ്യത' 5 പേര്‍ക്ക് മാത്രം!! ആരെല്ലാം?

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീം ഫൈനലില്‍ കടന്നിരിക്കുകയാണ്. ആദ്യത്തെ മൂന്നു കളികള്‍ക്കു ശേഷം രണ്ടിലും തോറ്റ് പുറത്താവല്‍ ഭീഷണിയില്‍ ആയിരുന്നെങ്കിലും അവസാന മാച്ചില്‍ അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തു.

ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലുള്ള അവസാന മല്‍സരത്തില്‍ വിജയികളുമായിട്ടാണ് തിലക് വര്‍മയുടെ ഇന്ത്യന്‍ ടീം ഞായറാഴ്ച ഏറ്റുമുട്ടുന്നത്. ഐപിഎല്ലില്‍ കസറിയ ഒരുപിടി മികച്ച യുവാരങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്‌ക്കെത്തിയതെങ്കിലും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം അവര് നടത്തിയില്ല.

RUTURAJ GAIKWAD

എന്നിട്ടും ടീം ഇപ്പോള്‍ ഫൈനലില്‍ എത്തി നില്‍ക്കുന്നത് ചില കളിക്കാരുടെ വ്യക്തിഗത മികവ് കൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ തിലകും ടീമും നേരത്തേ തന്നെ നാട്ടിലേക്കു വിമാനം കയറിയേനെ. ഈ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി സീനിയര്‍ ടീമിലേക്കും അവകാശ വാദമുന്നയിച്ച ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

മിന്നിച്ചത് ഇവര്‍ മാത്രം

ത്രിരാഷ്ട്ര പരമ്പരയില്‍ ഇതിനകം കളിച്ചിട്ടുള്ള നാല് ഏകദിന മല്‍സരങ്ങളെടുത്താല്‍ കൊള്ളാം എന്നു പറയാവുന്ന പ്രകടനം നടത്തിയത് വെറും അഞ്ചു പേര്‍ മാത്രമാണ്. ബാക്കിയുള്ള ആരുടെയും പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം.

അനുഭവ സമ്പത്തും പ്രായവും കൊണ്ടെല്ലാം സീനിയര്‍ താരമായിട്ടും ക്യാപ്റ്റന്‍സി കിട്ടാതെ പോയ റുതുരാജ് ഗെയ്ക്വാദ്, നായകന്‍ തിലക് വര്‍മ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡഗെ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വിപ്രാജ് നിഗം, അനുകുല്‍ റോയ് എന്നിവരാണ് ഈ അഞ്ചു കളിക്കാര്‍.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിലെ നട്ടെല്ല് എന്നു തന്നെ റുതുരാജിനെ വിളിക്കാം. തന്നില്‍ നിന്നും ടീം എന്താണോ പ്രതീക്ഷിച്ചത് അതു കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മാത്രമല്ല, പരമ്പരയിലെയും ടോപ്‌സ്‌കോററാണ് റുതുരാജ്.

ഫൈനല്‍ ബാക്കി നില്‍ക്കെ റുതുരാജ് നാലിന്നിങ്‌സിലായി അടിച്ചെടുത്തത് 234 റണ്‍സാണ്. 58.70 എന്ന മികച്ച ശരാശരിയോടെയാണിത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഏറ്റവുമാദ്യം വിളി അര്‍ഹിക്കുന്നായാള്‍ റുതുരാജാണ്. വരാനിരിക്കുന്ന പരമ്പരകളില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

റുതു കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്‌കോററാണ് തിലക്. പ്രഹരശേഷിയുടെ (75.09) കാര്യത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങില്‍ അദ്ദേഹം പൂര്‍ണമായും നിരാശപ്പെടുത്തിയിട്ടില്ല. നാലിന്നിങ്‌സുകളില്‍ നിന്നും 52 ശരാശരിയോടെ തിലക് സ്‌കോര്‍ ചെയ്തത് 208 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതില്‍പ്പെടും.

ഹാര്‍ദിക് പാണ്ഡ്യക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ശേഷം ഷെഡ്‌ഗേയിലൂടെ മൂന്നാമതൊരു മീഡിയം പേസറെ ഇന്ത്യ കണ്ടെത്തിയിരിക്കുകയാണ്. ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നാലിന്നിങ്‌സിലായി 48.33 ശരാശരിയില്‍ ഷെഡ്‌ഗേ നേടിയത് 145 റണ്‍സാണ്. ഒരു ഫിഫ്റ്റിയടക്കമാണിത്.

ബൗളിങെടുത്താല്‍ ആറ് ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റടുത്തു. ബൗളിങില്‍ ഷെഡ്‌ഗെ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നത് ശരിയാണ്. കൂടുതല്‍ അവസരങ്ങള്‍ നല്‍കി താരത്തെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുമുണ്ട്.

2025ലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളായ വിപ്രാജ് മൂന്നിങ്‌സില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 89 റണ്‍സ് നേടുന്നതിനൊപ്പം നാലു വിക്കറ്റുകളും (ഇക്കോണമി റേറ്റ് 5.02) വീഴ്ത്തി.

അനുകുലാവട്ടെ ബാറ്റിങിനേക്കാള്‍ ബൗളിങിലാണ് ശ്രദ്ധിക്കപ്പെട്ടത്. വനാലു കളിയിലായി 4.93 എന്ന മികച്ച ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു.

VAIBHAV SOORYAVANSHI

വൈഭവിനു സമയമായില്ല

ഇന്ത്യന്‍ എ ടീമിനായി അരങ്ങേറിയ കൗമാര ബാറ്റിങ് സെന്‍സേഷന്‍ ഇപ്പോഴും ഐപിഎല്‍ ഹാങോവറില്‍ തന്നെയാണുള്ളത്. ടി20യില്‍ നിന്നും ഏകദിനത്തിലേക്കു മാറിയിട്ടും തന്റെ ബാറ്റിങില്‍ ചെറിയ അഡ്ജസ്റ്റ്മെന്റുകള്‍ നടത്തി വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ 15 കാരനായിട്ടില്ല.

നാലിന്നിങ്‌സുകളില്‍ നിന്നും 117 റണ്‍സ് മാത്രമേ വൈഭവ് നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. താരത്തെ സീനിയര്‍ ടീമിലേക്കു വിളിക്കാനായിട്ടില്ലെന്നാണ് ഈ പരമ്പര തെളിയിക്കുന്നത്. ടി20യിലും ഏകദിനത്തിലും ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ വൈഭവിന്റെ മുന്നോട്ടുള്ള യാത്ര വിജയിക്കുകയുള്ളൂ.

Story first published: Thursday, June 18, 2026, 20:45 [IST]
Other articles published on Jun 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+