
കൂറ്റന്‍ സ്‌കോര്‍
ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ശ്രേയസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറിയപ്പോള്‍ വന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 354 റണ്‍സ് അടിച്ചെടുത്തു.
ഹനുമ വിഹാരിയുടെയും (147) പൃഥ്വി ഷായുടെയും (102) സെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്.

തകര്‍പ്പന്‍ സെഞ്ച്വറികള്‍
ഈ പരമ്പരയില്‍ തങ്ങളുടെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ പൃഥ്വിയും വിഹാരിയുമാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായത്. 131 പന്തില്‍ 13 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് 147 റണ്‍സെടുത്ത് വിഹാരി ടീമിന്റെ ടോപ്‌സ്‌കോററായത്. എന്നാല്‍ 90 പന്തില്‍ 16 ബൗണ്ടറികള്‍ പായിച്ചാണ് പൃഥ്വി 102 റണ്‍സ് നേടിയത്. 28 റണ്‍സെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് പൃഥ്വി-വിഹാരി സഖ്യമായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 160 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
വെടിക്കെട്ട് താരം റിഷഭ് പന്ത് (5) നിരാശശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

നാണംകെട്ട് വിന്‍ഡീസ്
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ബാറ്റിങ് നിര ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ എതിരാളികളെ അനുവദിച്ചില്ല. 37.4 ഓവറില്‍ വെറും 151 റണ്‍സിന് വിന്‍ഡീന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.
43 റണ്‍സെടുത്ത ചന്ദര്‍പോള്‍ ഹേമരാജും 32 റണ്‍സെടുത്ത സുനില്‍ ആംബ്രിസുമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

അക്ഷര്‍ മിന്നി
ഇന്ത്യ ബൗളര്‍മാരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ഏറ്റവും മികച്ചു നിന്നത് സ്പിന്നര്‍ അക്ഷര്‍ പട്ടേലായിരുന്നു. 9.4 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി.
രണ്ടു വിക്കറ്റെടുത്ത പേസര്‍ ദീപക് ചഹര്‍ അക്ഷറിനു മികച്ച പിന്തുണയാണ് നല്‍കിയത്. വിജയ് ശങ്കര്‍, ദീപക് ഹൂഡ, കെ ഗൗതം എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ഇന്ത്യ ഫൈനലില്‍
ഈ വിജയത്തോടെ ഇന്ത്യന്‍ എ ടീം പരമ്പരയുടെ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ജൂലൈ രണ്ടിനു നടക്കുന്ന കളിയില്‍ ഇംഗ്ലണ്ട് ലയണ്‍സാണ് ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യ പിന്നീട് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.


Click it and Unblock the Notifications