ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി
ലീഡ്‌സ്: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പര മുമ്പത്തേത് പോലെ അത്ര എളുമായിരിക്കുമെന്ന് ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ്. ഇന്ത്യ എ ടീമാണ് ഇംഗ്ലീഷ് മണ്ണില്‍ വമ്പന്‍ ജയവുമായി കരുത്തുകാട്ടിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെ ഇന്ത്യന്‍ എ ടീം അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. 125 റണ്‍സിന്റെ വന്‍ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ എ ടീമിനെ നയിച്ചത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ശ്രേയസ് ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

കൂറ്റന്‍ സ്‌കോര്‍
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ ശ്രേയസുള്‍പ്പെടെ മൂന്നു പേരാണ് ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് അയക്കാനുള്ള ഇംഗ്ലണ്ട് ഇലവന്‍ ക്യാപ്റ്റന്‍ അലെക്‌സ് ഡേവിസിന്റെ തീരുമാനം പാളുകയായിരുന്നു. ഉജ്ജ്വല ബാറ്റിങിലൂടൈ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി.

പൃഥ്വി ഷാ ടോപ്‌സ്‌കോറര്‍
അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിന്റെ നായകനും ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഓപ്പണറുമായിരുന്ന പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 70 റണ്‍സാണ് താരം നേടിയത്. 61 പന്തുകളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സരും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ക്യാപ്റ്റന്‍ ശ്രേയസ് 54ഉം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 50ഉം റണ്‍സ് നേടി. ശ്രേയസ് 45 പന്തില്‍ അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചപ്പോള്‍ ഇഷാന്‍ 46 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി.

എറിഞ്ഞൊതുക്കി
ബാറ്റിങില്‍ മിന്നിയ ഇന്ത്യ ബൗളിങിലും മോശമാക്കിയില്ല. മുഴുവന്‍ ഓവര്‍ ഇംഗ്ലണ്ടിനെ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. 36.5 ഓവറില്‍ വെറും 203 റണ്‍സില്‍ ഇംഗ്ലീഷ് ഇലവന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.
40 റണ്‍സെടുത്ത മാറ്റ് ക്രിച്ച്‌ലിയും 37 റണ്‍സ് നേടിയ ബെന്‍ സ്ലേറ്ററുമാണ് ഇംഗ്ലണ്ട് നിരയില്‍ ചെറുത്തുനിന്നത്. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ അക്ഷര്‍ പട്ടേലിന് രണ്ടു വിക്കറ്റ് ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications