ഇത് സന്നാഹമല്ല, റിയല്‍ മാച്ച്... ഇന്ത്യയെ ഓര്‍മിപ്പിച്ച് ഇംഗ്ലണ്ട്, വന്‍ തോല്‍വി
ഡെര്‍ബി: സന്നാഹ മല്‍സരമല്ല റിയല്‍ മാച്ചെന്ന് ഇന്ത്യന്‍ എ ടീമിനു ബോധ്യമായി. ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കു കനത്ത തോല്‍വി. നേരത്തേ തന്നെ സന്നാഹ മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കൂട്ടി തകര്‍പ്പന്‍ ജയം കൊയ്ത ഇന്ത്യക്കു പക്ഷെ ഈ കളിയില്‍ ഈ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ഡെര്‍ബിയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സാണ് ഏഴു വിക്കറ്റിനു ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യയെ കെട്ടുകെട്ടിച്ചത്.

ഇന്ത്യ 232ന് പുറത്ത്
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ ശ്രേയസിന്റെ തീരുമാനം പാളുകയായിരുന്നു. നിശ്ചിത 50 ഓവര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും ഇന്ത്യക്കു കഴിഞ്ഞില്ല. 46.3 ഓവറില്‍ 232 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
നാലു വിക്കറ്റെടുത്ത ലിയാം ഡോസനും മൂന്നു വിക്കറ്റ് വീഴ്ത്തിയ ടോം ഹെല്‍മുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

പൊരുതിയത് പന്ത് മാത്രം
കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടിയ റിഷഭ് പന്ത് മാത്രമേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. 64 റണ്‍സോടെ പന്ത് ഇന്ത്യയുടെ ടോപ്‌സ്‌കോററായി. 55 പന്തുകളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.
42 റണ്‍സ് നേടിയ ശ്രേയസാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 37ഉം മയാങ്ക് അഗര്‍വാള്‍ 23ഉം റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് അക്ഷര്‍ പട്ടേലും (25) ദീപക് ചഹറും (21) ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. പൃഥ്വി ഷാ (7) നിരാശപ്പെടുത്തി.

അനായാസം ഇംഗ്ലണ്ട് ലയണ്‍സ്
ഇന്ത്യന്‍ എ ടീം നല്‍കിയ 233 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് ലയണ്‍സിന് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ നനഞ്ഞ പടക്കമായി മാറിയപ്പോള്‍ ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്കു കുതിച്ചെത്തി. 41.5 ഓവറില്‍ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ വെല്ലുവിളി മറികടന്നത്.

ഗുബിന്‍സിന്റെ സെഞ്ച്വറി
ഓപ്പണര്‍ നിക്ക് ഗുബിന്‍സിന്റെ അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. 128 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 132 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറു ഗുബിന്‍സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സാം ഹെയ്‌നാണ് (54) ഇംഗ്ലണ്ട് ലയണ്‍സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
ഇന്ത്യക്കു വേണ്ടി ശര്‍ദ്ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ
സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications