വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു വേണ്ടാത്ത യാദവിനെ എ ടീമിലെടുത്തു... പൃഥ്വിക്കു പകരം ഗില്‍, ചഹല്‍ പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്

മുംബൈ: ഓസ്‌ട്രേലിയ എയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട സ്പിന്നര്‍ കുല്‍ദീപ് യാദവിനെ എ ടീമിലുള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യരാണ് എ ടീമിന്റെ ക്യാപ്റ്റന്‍.

1

ദക്ഷിണാഫ്രിക്കയ്ക്ക എയ്‌ക്കെതിരായ ചതുര്‍ദിന മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് എ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കുല്‍ദീപ് ടീമിലെത്തിയപ്പോള്‍ ദേശീയ ടീമിലെ സഹതാരമായ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കി. അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് ചഹലിനെ മാറ്റിനിര്‍ത്തിയത്. ചഹലിനു പകരം കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ കെ ഗൗതമിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സ്പിന്നറായ ഷഹബാസ് നദീം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് വീണ്ടും തഴയപ്പെട്ടു. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനാല്‍ അക്ഷര്‍ പട്ടേലിനെയും പരിഗണിച്ചില്ല.

സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!

ക്യാപ്റ്റന്മാരിലെ ക്യാപ്റ്റനാകാന്‍ കോലി കുതിക്കുന്നു; ഗാംഗുലിയുടെ ആ റെക്കോര്‍ഡും തകര്‍ത്തു ക്യാപ്റ്റന്മാരിലെ ക്യാപ്റ്റനാകാന്‍ കോലി കുതിക്കുന്നു; ഗാംഗുലിയുടെ ആ റെക്കോര്‍ഡും തകര്‍ത്തു

എ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയ പൃഥ്വി ഷായെയും ഹനുമാ വിഹാരിയെയും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിയുടെ ടീമംഗവും ടോപ്‌സ്‌കോററുമായിരുന്ന ശുഭ്മാന്‍ ഗില്ലിന് എ ടീമില്‍ ഇടം ലഭിച്ചു. 18 കാരനായ താരം രണ്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ മാത്രമേ ഇതു വരെ കളിച്ചിട്ടുള്ളൂ.

2

ഇന്ത്യന്‍ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, രവികുമാര്‍ സമര്‍ഥ്, അഭിമന്യു ഈശ്വരന്‍, അങ്കിത് ബാവ്‌നെ, ശുഭ്മാന്‍ ഗില്‍, ശ്രീകര്‍ ഭരത്, ഷഹബാസ് നദീം, കുല്‍ദീപ് യാദവ്, കൃഷ്ണപ്പ ഗൗതം, രജ്‌നീഷ് ഗുര്‍ബാനി, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, അങ്കിത് രാജ്പൂത്ത്.

Story first published: Thursday, August 23, 2018, 10:53 [IST]
Other articles published on Aug 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X