Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പട നയിച്ച് പാണ്ഡെ... റോക്കിങ് റായുഡു, ഇന്ത്യക്കു മുന്നില്‍ ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും രക്ഷയില്ല

ബെംഗളൂരു: ഇന്ത്യയുടെ എ, ബി ടീമുകള്‍ക്കു ചതുര്‍രാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ മിന്നുന്ന വിജയം. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക ബി ടീമുകളെയാണ് ഇന്ത്യന്‍ ടീമുകള്‍ തറപറ്റിച്ചത്.

മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീം ഓസ്ട്രലിയന്‍ എ ടീമിനെയാണ് അഞ്ചു വിക്കറ്റിന് കെട്ടുകെട്ടിച്ചത്. മറ്റൊരു കൡയില്‍ ഇന്ത്യയുടെ ബി ടീം ദക്ഷിണാഫ്രിക്കന്‍ എ ടീമിനെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 30 റണ്‍സിനും തോല്‍പ്പിക്കുകയായിരുന്നു.

ഓസീസിനെ എറിഞ്ഞൊതുക്കി

ഓസീസിനെ എറിഞ്ഞൊതുക്കി

തകര്‍പ്പന്‍ ബൗളിങിലൂടെ ഓസ്‌ട്രേലിയന്‍ എ ടീമിനെ ഇന്ത്യന്‍ എ ടീം എറിഞ്ഞൊതുക്കുകയായിരുന്നു. 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ കംഗാരുപ്പടയെ അനുവദിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 31.4 ഓവറില്‍ വെറും 151ന് എറിഞ്ഞിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാ്ജും മൂന്നു വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതമുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.
34 റണ്‍സെടുത്ത ആഷ്ടന്‍ ഏഗറാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ്ഡ് 28 റണ്ടസ് നേടി.

ഹീറോയായി റായുഡു

ഹീറോയായി റായുഡു

കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി റണ്‍സ് വാരിക്കൂട്ടിയ അമ്പാട്ടി റായുഡുവാണ് ഓസീസിനെതിരേ ഇന്ത്യയുടെ വിജയശില്‍പ്പി. 152 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലിന് 29 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും റായുഡുവും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നു ടീമിനെ കരകയറ്റി.
62 റണ്‍സുമായി പുറത്താവാതെ നിന്ന റായുഡുവാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. പാണ്ഡ്യ 49 റണ്‍സെടുത്ത് പുറത്തായി. 38.3 ഓവറില്‍ അഞ്ചു വിറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി.

ദക്ഷിണാഫ്രിക്ക 231ന് പുറത്ത്

ദക്ഷിണാഫ്രിക്ക 231ന് പുറത്ത്

പരമ്പരയിലെ മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ ബി ടീമിനെതിരേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.3 ഓവറില്‍ 231 റണ്‍സിനു പുറത്താവുകയായിരുന്നു. 55 റണ്‍സെടുത്ത സേനുറന്‍ മുത്തുസാമിയും 43 റണ്‍സെടുത്ത ഫര്‍ഹാന്‍ ബെഹര്‍ദീനുമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഇന്ത്യക്കു വേണ്ടി പ്രസീദ് കൃഷ്ണ നാലു വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലിനു മൂ്ന്നു വിക്കറ്റ് ലഭിച്ചു.

പാണ്ഡെ ഷോ

പാണ്ഡെ ഷോ

മറുപടി ബാറ്റിങില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച മനീഷ് പാണ്ഡെയാണ് ഇന്ത്യന്‍ ടീമിന്റെ ഹീറോയായത്. 105 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 95 റണ്‍സുമായി പാണ്ഡെ പുറത്താവാതെ നിന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (42) മറ്റൊരു പ്രധാന സ്‌കോറര്‍. 40.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യന്‍ ബി ടീം ലക്ഷ്യത്തിലെത്തി.

Story first published: Friday, August 24, 2018, 11:07 [IST]
Other articles published on Aug 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+