Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അക്ഷര്‍ 302ാമന്‍, ടോസ് ഭാഗ്യം ഇന്ത്യക്കു 2016നു ശേഷം ഇതാദ്യം

ചെന്നൈ: ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലേക്കു ഒരാള്‍ കൂടി. 27 കാരനായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലെത്തിയതോടെ ഇന്ത്യക്കായി ടെസ്റ്റ് കളിച്ച 302ാമത്തെ താരമായി അദ്ദേഹം മാറി. ക്യാപ്റ്റന്‍ വിരാട് കോലിയാണ് അക്ഷറിന് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്.

1

ചെന്നൈയില്‍ തന്നെ നടന്ന ആദ്യ ടെസ്റ്റിലൂടെ അക്ഷര്‍ അരങ്ങേറേണ്ടതായിരുന്നു. എന്നാല്‍ മല്‍സരത്തിനു തൊട്ടുമുമ്പേറ്റ പരിക്കു കാരണം അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. പകരം ഷഹബാസ് നദീം കളിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അക്ഷറിനുണ്ട്. 27.38 എന്ന മികച്ച ശരാശരിയില്‍ 134 വിക്കറ്റുകളും അദ്ദേഹം നേടി. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം തിളങ്ങിയിട്ടുണ്ട്. 35.42 ശരാശരിയില്‍ 1665 റണ്‍സാണ് അക്ഷറിന്റെ സമ്പാജദ്യം. ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ടോസ് ജയിച്ച മല്‍സരം കൂടിയാണ് രണ്ടാം ടെസ്റ്റ്. 2016ല്‍ വിശാഖപട്ടണത്തു നടന്ന ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ടിനെതിരേ കോലി അവസാനമായി ടെസ്റ്റ് ജയിച്ചത്. അന്നും ഒരു ഇന്ത്യന്‍ താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കണ്ടിരുന്നു. ജയന്ത് യാദവായിരുന്നു അന്നു അരങ്ങേറിയതെങ്കില്‍ ഇത്തവണ അക്ഷറിന്റെ ഊഴമായിരുന്നു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെയാണ് പകരം അക്ഷറിന് ടീമിലേക്കു വിളിവന്നത്. മികച്ച പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ സുന്ദറും അക്ഷറും തമ്മിലാണ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ സുന്ദര്‍ ബാറ്റിങില്‍ ഒരു ഇന്നിങ്‌സില്‍ ബാറ്റിങില്‍ തിളങ്ങിയെങ്കിലും രണ്ടാമിന്നിങ്‌സിലും ബൗളിങിലും നിരാശപ്പെടുത്തി. രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റ് പോലും നേടാന്‍ താരത്തിനായില്ല.
ഇതേ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ സുന്ദറിനെ ഇന്ത്യ ഒഴിവാക്കുകയായിരുന്നു.

അതേസമയം, ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയിരിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

Story first published: Saturday, February 13, 2021, 10:25 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+