For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ സമനിലയില്‍ തളച്ചു... ഇംഗ്ലണ്ട് സ്വന്തം ക്യാപ്റ്റനെ പോലും ഞെട്ടിച്ചു.. ഇത് കളി വേറെ നാരായണാ!

By Muralidharan

രാജ്‌കോട്ട്: ഒന്നാം ഇന്നിംഗ്‌സില്‍ 500 റണ്‍സിന് മേലെ അടിച്ചെടുത്ത ശേഷം ഇംഗ്ലണ്ടിന് തോല്‍ക്കാനാകുമായിരുന്നില്ല. സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് തോല്‍ക്കാന്‍ ഇന്ത്യയ്ക്കും പറ്റുമായിരുന്നില്ല. അഞ്ച് ദിവസം ഒപ്പത്തിനൊപ്പം ഇരുടീമുകളും അടിച്ചുനിന്നപ്പോള്‍ രാജ്‌കോട്ടിലെ ഒന്നാം ടെസ്റ്റ് സമനിലയില്‍. വിരസമായ സമനില എന്ന് ആളുകള്‍ പറഞ്ഞേക്കും, പക്ഷേ കളി തുല്യശക്തികളുടേതായിരുന്നു.

Read Also: ചോരയില്‍ മുങ്ങി പൂര്‍ണനഗ്നയായി കുളിമുറിയില്‍.. ആത്മഹത്യയോ കൊലപാതകമോ? സീരിയല്‍ നടിയുടെ മരണത്തിന് പിന്നിൽ ആരാണ്?

ഒന്നാം ടെസ്റ്റില്‍ കരുത്തരായ ഇന്ത്യയെ ഇംഗ്ലണ്ട് സമനിലയില്‍ തളച്ചപ്പോള്‍ ഞെട്ടിയത് ഇന്ത്യക്കാര്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനായ മൈക്കല്‍ വോണ്‍ കൂടിയായിരിക്കും. ഇന്ത്യ ഇംഗ്ലണ്ടിനെ 5 - 0ന് വൈറ്റ് വാഷ് ചെയ്ത് വിടും എന്നാണ് പരമ്പരയ്ക്ക് മുമ്പേ വോണ്‍ പ്രവചിച്ചത്. എന്നാല്‍ ബംഗ്ലാദേശില്‍ കളിച്ച ഇംഗ്ലണ്ടല്ല ഇത്, ഈ ഇംഗ്ലണ്ടിന്റെ കളി ഒന്ന് വേറെ തന്നെയായിരുന്നു.

മൈക്കല്‍ വോണ്‍ പ്രവചിച്ചത്

മൈക്കല്‍ വോണ്‍ പ്രവചിച്ചത്

ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളും ഇംഗ്ലണ്ട് നിലംതൊടാതെ പൊട്ടുമെന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പ്രവചിച്ചത്. അങ്ങനെ ആവണ്ടെങ്കില്‍ ബാറ്റിംഗ് ഇനിയും മെച്ചപ്പെടണം - വോണ്‍ പറഞ്ഞു. ഇംഗ്ലണ്ട് അക്ഷരം പ്രതി അത് അനുസരിച്ചു. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തി. ക്യാപ്റ്റന്‍ കുക്ക് അടക്കം നാല് പേരാണ് സെഞ്ചുറി അടിച്ചത്.

ഇംഗ്ലണ്ടിനെ വെറുതെ കിട്ടിയതല്ല

ഇംഗ്ലണ്ടിനെ വെറുതെ കിട്ടിയതല്ല

ഇംഗ്ലണ്ടിന് മേല്‍ അനായാസമായി ജയിക്കാം എന്ന് പ്രതീക്ഷയില്ലെന്നാണ് വിരാട് കോലി ഒന്നാം ടെസ്റ്റിന് ശേഷം പറഞ്ഞത്. ടോസ് കിട്ടിയത് നന്നായി എന്ന അഭിപ്രായമായിരുന്നു അലിസ്റ്റര്‍ കുക്കിന്. അഞ്ച് ദിവസവും ഇന്ത്യ ശക്തമായി പോരുതി. ഇന്ത്യയില്‍ 500 ന് മേലെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ രക്ഷപ്പെട്ടു.

ഇന്ത്യ തടി കയ്ച്ചലാക്കി

ഇന്ത്യ തടി കയ്ച്ചലാക്കി

ഇന്ത്യയ്ക്ക് ജയിക്കാന്‍ 49 ഓവറില്‍ 310 റണ്‍സ് മുന്നില്‍ വെച്ച് നീട്ടിയ അലിസ്റ്റര്‍ കുക്ക് തകര്‍പ്പന്‍ തീരുമാനമാണ് എടുത്തത്. അവസാനദിവസം കളി നിര്‍ത്തുമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റ് വീഴ്ത്താനും അവര്‍ക്ക് സാധിച്ചു. ഗംഭീര്‍ 0, രഹാനെ 1, സാഹ 9, പൂജാര 18, വിജയ് 31, അശ്വിന്‍ 32 എന്നിവരാണ് പുറത്തായത്.

രക്ഷകരായി കോലിയും ജഡേജയും

രക്ഷകരായി കോലിയും ജഡേജയും

49 റണ്‍സുമായി ഒരറ്റം കാത്ത് സൂക്ഷിച്ച വിരാട് കോലി, കോലിക്കൊപ്പം ഏഴാം വിക്കറ്റില്‍ ഉറച്ച് നിന്ന രവീന്ദ്ര ജഡേജ - ഇവരാണ് സത്യത്തില്‍ ഇന്ത്യയെ രക്ഷിച്ചത്. ഇവരില്‍ ഒരാളെങ്കിലും പോയാല്‍ പിന്നെ ബാക്കിയുള്ളത് മിശ്ര, ഉമേഷ് യാദവ്, ഷമി എന്നിവര്‍. മൂവരുടെയും ബാറ്റിംഗ് കണക്ക് തന്നെ.

 ഞെട്ടിച്ചത് ഇവര്‍

ഞെട്ടിച്ചത് ഇവര്‍

ഇന്ത്യന്‍ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ നന്നായി തിളങ്ങിയത് ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്. രണ്ട് ഇന്നിംഗ്‌സിലുമായി 7 വിക്കറ്റാണ് റഷീദ് വീഴ്ത്തിയത്. സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞ ഓള്‍റൗണ്ടര്‍ മോയീന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Monday, November 14, 2016, 11:22 [IST]
Other articles published on Nov 14, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+