Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകളും; ന്യൂസിലന്‍ഡിനെ നാണംകെടുത്തി, മന്ദാനയ്ക്ക് സെഞ്ച്വറി

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി. 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടത്തപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതോടെതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി.
സെഞ്ച്വറിത്തിളക്കം... വിക്കറ്റ് കൊയ്ത്തില്‍ കുല്‍ദീപ്-ചഹല്‍ ജോടിക്ക് അപൂര്‍വ്വനേട്ടം
ആദ്യം ബാറ്റ് ചെയ്ത കിവീസ് 48.4 ഓവറില്‍ 192 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്ത്യന്‍താരം സ്മൃതി മന്ദാന(105) സെഞ്ച്വറി നേടി. ജമീമ റോഡ്രിഗസ് 81 റണ്‍സെടുത്തു. ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചശേഷമാണ് മന്ദാന പുറത്തായത്. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ഏക്ത ബിഷ്തും പൂനം യാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു.

cricket

മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്‌കോറിലെത്തിക്കാന്‍ കഴിയാത്തതാണ് ന്യൂസിലന്‍ഡിന് വിനയായത്. സൂസി ബാറ്റ്‌സ്(36), സോഫി ഡിവൈന്‍(28), എമി സറ്റര്‍ത്‌വെയ്റ്റ്(31), അമെയ്‌ല കെര്‍(38), ഹന്ന റോവി(25) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍. ജയത്തോടെ ഐസിസി ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നാലാമതെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2021ലെ ലോകകപ്പിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത് ഈ പട്ടികപ്രകാരമാണ്. ഇന്ത്യ നേരത്തെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ 1-2 എന്ന നിലയില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.
Story first published: Monday, January 28, 2019, 17:44 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+