Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിത്തിളക്കം... വിക്കറ്റ് കൊയ്ത്തില്‍ കുല്‍ദീപ്-ചഹല്‍ ജോടിക്ക് അപൂര്‍വ്വനേട്ടം

ചാഹലും കുൽദീപും 100 വിക്കറ്റുകളെന്ന നാഴികക്കല്ല് | Oneindia Malayalam

മൗണ്ട് മൗന്‍ഗനുയ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാഗ്യ സ്പിന്‍ ജോടികളാണ് യുവതാരങ്ങളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും. ഇരുവരും ഒരുമിച്ച് കളിച്ചപ്പോഴെല്ലാം എതിര്‍ ബാറ്റിങ് നിര വെള്ളം കുടിച്ചിട്ടുണ്ട്. സമീപകാലത്തു ചഹലിന് ചില മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായപ്പോള്‍ കുല്‍ദീപ് തന്റെ സ്ഥാനം നിലനിര്‍ത്തുക തന്നെ ചെയ്തു.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് ചഹലിനെ ടീമിലേക്കു തിരിച്ചുവിളിക്കുന്നത്‌. ആറു വിക്കറ്റ് പ്രകടനവുമായി താരം തന്റെ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. ഇതിനു ശേഷം ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കുല്‍ദീപും ചഹലും തന്നെയാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോഴിതാ ഏകദിനത്തില്‍ ഒരു അവിസ്മരണീയ നേട്ടം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ് ഈ സ്പിന്‍ ജോടി.

100 വിക്കറ്റ് പൂര്‍ത്തിയാക്കി

100 വിക്കറ്റ് പൂര്‍ത്തിയാക്കി

ഏകദിനത്തില്‍ ഒരുമിച്ച് കളിച്ച് 100 വിക്കറ്റുകളകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കുല്‍ദീപ്- ചഹല്‍ സഖ്യം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഈ സഖ്യം വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി തികച്ചത്.
ഈ കളിയില്‍ ചഹലിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ കുല്‍ദീപിന് നിര്‍ഭാഗ്യവശാല്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല. എങ്കിലും ഒരുമിച്ച് 100 വിക്കറ്റുകള്‍ തികച്ചുവെന്നത് ഇരുവര്‍ക്കും ആഹ്ലാദം നല്‍കും.

കൂടുതല്‍ വിക്കറ്റ് കുല്‍ദീപിന്

കൂടുതല്‍ വിക്കറ്റ് കുല്‍ദീപിന്

ഏകദിനത്തില്‍ ചഹലിനേക്കാള്‍ കൂടുതല്‍ വിക്കറ്റുകള്‍ ഇന്ത്യക്കായി വീഴ്ത്തിയത് കുല്‍ദീപാണ്. 38 മല്‍സരങ്ങളില്‍ നിന്നും 77 വിക്കറ്റുകളാണ് കുല്‍ദീപിന്റെ സമ്പാദ്യം. എന്നാല്‍ ഇത്രയും കളികളില്‍ നിന്നും ചഹല്‍ നേടിയത് 68 വിക്കറ്റുകളാണ്.
സമീപകാലത്തു ചില മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതാണ് ചഹലിന്റെ വിക്കറ്റ് നേട്ടം കുറച്ചത്.

വിക്കറ്റ് വേട്ടയില്‍ കുല്‍ദീപ്

വിക്കറ്റ് വേട്ടയില്‍ കുല്‍ദീപ്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഉജ്ജ്വല പ്രകടനമാണ് കുല്‍ദീപ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എട്ടു വിക്കറ്റുകളുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് കുല്‍ദീപാണ്. ആദ്യ രണ്ടു ഏകദിനങ്ങളിലും അദ്ദേഹം നാലു വിക്കറ്റ് വീതം കൊയ്തിരുന്നു.
ചഹലും മോശമാക്കിയില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം നാലു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

Story first published: Monday, January 28, 2019, 16:06 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+