Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴയെത്തി, ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം ഇന്ത്യയ്ക്ക് ജയം, പരമ്പര

ലൊഡര്‍ഹില്‍: അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പദ്ധതിയിട്ടതായിരുന്നു പൊള്ളാര്‍ഡ്. പക്ഷെ കളി അഞ്ചോവര്‍ ബാക്കിനില്‍ക്കെ മഴയെത്തിയതോടെ എല്ലാം വെള്ളത്തിലായി. ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമം പ്രകാരം ഇന്ത്യയ്ക്ക് 22 റണ്‍സ് ജയം.

മഴ തടസ്സപ്പെടുത്തി

മഴ തടസ്സപ്പെടുത്തി

ഇന്ത്യയുയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പതിയെ ബാറ്റുവീശിയത് മത്സരത്തില്‍ വിന്‍ഡീസിന് വിനയായി. 15.3 ഓവറില്‍ മഴയെത്തി കളി തടസ്സപ്പെടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ വിന്‍ഡീസിനുണ്ടായിരുന്നത്. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് കുറിക്കുകയുണ്ടായി.

പരമ്പര ഇന്തയ്ക്ക്

പരമ്പര ഇന്തയ്ക്ക്

ഇതോടെ മൂന്നു മത്സരങ്ങടങ്ങുന്ന ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ചൊവാഴ്ച്ചയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. വിന്‍ഡീസ് നിരയില്‍ റോവ്മാന്‍ പവലൊഴിച്ച് മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം നിറം മങ്ങിയതാണ് തോല്‍വിക്കുള്ള പ്രധാന കാരണം. 34 പന്തില്‍ 54 റണ്‍സ് നേടിയ പവല്‍ ഒരുഘട്ടത്തില്‍ വിന്‍ഡീസിനെ വിജയത്തോടടുപ്പിക്കുമെന്ന് സൂചന നല്‍കിയെങ്കിലും ക്രുണാല്‍ പാണ്ഡ്യ ഈ പ്രതീക്ഷ തകര്‍ത്തു. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് പവലിന്റെ മടക്കം.

സെയ്നിക്ക് തിളങ്ങാനായില്ല

സെയ്നിക്ക് തിളങ്ങാനായില്ല

34 പന്തില്‍ 19 റണ്‍സ് മാത്രം നേടിയ നിക്കോളാസ് പൂരനാണ് രണ്ടക്കം കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍. ആദ്യ മത്സരത്തില്‍ തിളങ്ങിയ നവ്ദീപ് സെയ്‌നിക്ക് ഇക്കുറി മികവു ആവര്‍ത്തിക്കാനായില്ലെങ്കിലും വാഷിങ്ടണ്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് കരീബിയന്‍ താരങ്ങള്‍ക്ക് കടിഞ്ഞാണിടുകയായിരുന്നു. ഇരുവരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയ ക്രുണാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയില്‍ മികവു കാട്ടിയ മറ്റൊരു ബോളര്‍.

ഇന്ത്യൻ ബാറ്റിങ്

ഇന്ത്യൻ ബാറ്റിങ്

നേരത്തെ ഇന്ത്യയ്ക്കായി മൂന്നു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 67 റണ്‍സാണ് ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയത്. ശിഖര്‍ ധവാന്‍ (16 റണ്‍സ്), വിരാട് കോലി (28 റണ്‍സ്) എന്നിവരും ഇന്ത്യന്‍ സ്‌കോറിങ് ഉയര്‍ത്തി.

ഫിനിഷർ

ഫിനിഷർ

അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ നടത്തിയ ബാറ്റിങ് വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോര്‍ 160 കടക്കാന്‍ കാരണമായി. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഓഷെയ്ന്‍ തോമസും ഷെല്‍ഡണ്‍ കോട്രലുമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ബോളര്‍മാര്‍.

Story first published: Monday, August 5, 2019, 0:25 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+