IND vs ENG: കപ്പ് നിങ്ങള്‍ തന്നെയെടുത്തോ!- പരമ്പര ഇന്ത്യക്ക്, സമ്മതിച്ച് ഇംഗ്ലീഷ് മുന്‍ താരങ്ങളും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരങ്ങള്‍. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു തുടക്കം. ചെന്നൈിലെ എംഎ ചിദംബം സ്‌റ്റേഡിയമാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ആതിഥേയത്വം വഹിക്കുന്നത്. ശേഷിച്ച രണ്ടു ടെസ്റ്റുകളും അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തിലാണ്.
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍, ഡേവിഡ് ലോയ്ഡ്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ 2-1നു നേടും
നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുമെന്നാണ് നാസര്‍ ഹുസൈന്റെ പ്രവചനം. എങ്കിലും ഈ ഇംഗ്ലീഷ് ടീം നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും, അവരിപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ തൂത്തുവാരും
ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ താരവും അറിയപ്പെടപ്പെടുന്ന ക്രിക്കറ്റ് പണ്ഡിതനുമായ ഡേവിഡ് ലോയ്ഡ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ഉറപ്പായിട്ടും ടെസ്റ്റ് പരമ്പരയില്‍ ജയിക്കും. ചിലപ്പോള്‍ അത് 3-0 അല്ലെങ്കില്‍ 4-0ന് ആയിരിക്കും. എന്നാല്‍ ഈ പ്രവചനം തെറ്റാണെന്നു തെളിയിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിന് പരമ്പരയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരിക്കുന്നത് നല്ല കാര്യമാണ്. അതു അവരെ സഹായിക്കു. ശ്രീലങ്കയില്‍ സമാനമായ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചുവെന്നും ലോയ്ഡ് വിശദമാക്കി.

ഇന്ത്യ ഏറ്റവും മികച്ച ടീം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം തങ്ങളാണ് സ്ഥിരം ക്യാപറ്റന്‍ പോലുമില്ലാതെ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യ കാണിച്ചു തന്നതാണ്. വളരെ സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ സംഘത്തിലുണ്ട്. രവീന്ദ്ര ജഡേജയെ ഇന്ത്യ മിസ്സ് ചെയ്യുമെന്നാണ് ഹുസൈന്‍ പറയുന്നത്. പക്ഷെ അക്ഷര്‍ പട്ടേല്‍ വളരെ മികച്ച ബൗളറാണെന്നും ലോയ്ഡ് അഭിപ്രായപ്പെട്ടു.

ഒന്നില്‍പ്പോലും ഇംഗ്ലണ്ട് ജയിക്കില്ല
ഇന്ത്യക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനു ഒന്നില്‍പ്പോലും ജയിക്കാനാവുമെന്നു താന്‍ കരുതുന്നില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ആക്രമണം ദുര്‍ബലമാണ്. ഈയൊരു സ്പിന്‍ നിരയെ വച്ച് ഇന്ത്യയെ തോല്‍പ്പിക്കുക അവര്‍ക്കു അസാധ്യമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ 3-0 അല്ലെങ്കില്‍ 3-1നു ടെസ്റ്റ് പരമ്പര നേടും. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിനു 50-50 സാധ്യത നല്‍കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ഗംഭീര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications