ടി20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയോടും കിവീസിനോടും ടി20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യ, റിപ്പോര്‍ട്ട്
മുംബൈ: ടി20 ലോകകപ്പിന് മുമ്പായി നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. ടി20 ലോകകപ്പിന് മുമ്പായി ന്യൂസീലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും ടി20 പരമ്പര കളിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനോടകം ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും ടി20 പരമ്പര കളിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോടും ന്യൂസീലന്‍ഡിനോടും പരമ്പര കളിക്കുന്നതോടെ ടി20 ലോകകപ്പിലെ പ്രമുഖ ടീമുകള്‍ക്കെതിരെയെല്ലാം പരമ്പര കളിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്ക് ലഭിക്കും.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരമാണ് ശേഷിക്കുന്നത്. അതിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. മാര്‍ച്ച് 30നാണ് ഈ പരമ്പര അവസാനിക്കുന്നത്. അതിന് ശേഷം ഏപ്രില്‍ 9 മുതല്‍ മെയ് 30വരെ ഐപിഎല്‍ നടക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറിലും നവംബറിലുമായാണ് ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുക. അതിന് മുമ്പായി ദക്ഷിണാഫ്രിക്ക,ന്യൂസീലന്‍ഡ് പരമ്പര നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യയില്‍ ടി20 പരമ്പര കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇതിന്റെ കാര്യങ്ങള്‍ സംസാരിച്ച് വരികയാണ്. ലോകകപ്പിന് മുമ്പ് ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് നല്‍കണമെന്നാണ് ബോര്‍ഡും ആഗ്രഹിക്കുന്നത്'-ബിസിസി ഐയിലെ സീനിയര്‍ റിപ്പോര്‍ട്ടറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
2020 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ മൂന്ന് മത്സര ഏകദിന പരമ്പര കളിച്ചിരുന്നു.എന്നാല്‍ കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ഒഴിവാക്കേണ്ടി വന്നു. അതിനാല്‍ത്തന്നെ ആ പരമ്പരയ്ക്ക് പകരം ടി20 പരമ്പര ഇപ്പോള്‍ നടത്താമെന്ന ധാരണയിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുമുള്ളത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കും അത് വളരെ ഗുണം ചെയ്യും.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20ക്ക് ശേഷം ഇന്ത്യക്ക് മറ്റ് അന്താരാഷ്ട്ര ടി20 പരമ്പരയുള്ളതായി പ്രഖ്യാപനം എത്തിയിട്ടില്ല. ടി20 ലോകകപ്പിന് മുമ്പായി സമയം ഉള്ളതിനാല്‍ ടി20 പരമ്പര നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ. എന്നാല്‍ ജൂണില്‍ ന്യൂസീലന്‍ഡുമായി ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ശ്രീലങ്കയില്‍ വെച്ച് ഏഷ്യാ കപ്പും നടക്കുന്നുണ്ട്. ഇതിനിടെയിലൂടെ ദക്ഷിണാഫ്രിക്ക,ന്യൂസീലന്‍ഡ് ടി20 പരമ്പരകൂടി കൊണ്ട് വരുമോയെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications