ടീം ഇന്ത്യക്ക് അഗ്നിപരീക്ഷ... രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കും, ഒന്ന് ഓസീസ്, പിന്നെ ഇംഗ്ലണ്ട്
ദില്ലി: ഡേ നൈറ്റ് ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ടീം ഇന്ത്യ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റിന് ഒരുങ്ങുന്നു. രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇനി വിരാട് കോലിയും സംഘവും ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒന്ന് കരുത്തരായ ഓസ്‌ട്രേലിക്ക് എതിരേയാണെങ്കില്‍ മറ്റൊന്നു ശക്തരായ ഇംഗ്ലണ്ടിനുമെതിരേയാണ്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ കഴിവ് അളക്കാന്‍ പോവുന്ന രണ്ടു ടെസ്റ്റുകള്‍ കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ അരങ്ങേറിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ ചരിത്ര ടെസ്റ്റ്. വമ്പന്‍ ജയത്തോടെ തന്നെ ഇന്ത്യ ഇതാഘോഷിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയില്‍ ഇന്ത്യയുടെ ഒരു ടെസ്റ്റ് ഡേ നൈറ്റായിരിക്കും. അതിനു ശേഷം അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നുണ്ട്. ഈ പരമ്പരയിലായിരിക്കും ഇന്ത്യയുടെ മറ്റൊരു ഡൈ നൈറ്റ് ടെസ്റ്റ്.
ഓസീസിനെതിരേ അവരുടെ തട്ടകത്തില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് ജയിക്കണമെങ്കില്‍ ഇന്ത്യക്കു ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും.

ഞായറാഴ്ച ദില്ലിയില്‍ നടന്ന ബിസിസിഐയുടെ ഉന്നത സമിതി യോഗത്തിലാണ് ഇന്ത്യയുടെ അടുത്ത രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളെക്കുറിച്ച് ഔദ്യോഗിക തീരുമാനമായത്.
പുതിയ സീസണ്‍ മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കു കരാര്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ അഹമ്മദാബാദിലെ സര്‍ട്ടാര്‍ പട്ടേല്‍ സ്‌റ്റേഡിയം ഓള്‍ സ്റ്റാര്‍ ഗെയിമോടെ കാണികള്‍ക്കു തുറന്നു കൊടുക്കാനും തീരുമാനിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

ഇന്ത്യയുടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയിലെ ഒരു മല്‍സരം പകലും രാത്രിയുമായിരിക്കും. കൂടാതെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റും പകലും രാത്രിയുമായാണ് നടക്കുക. പുതുക്കിപ്പണിയുന്ന സര്‍ദാര്‍ പട്ടേല്‍ പട്ടേല്‍ സ്റ്റേഡിയമാണ് ഈ മല്‍സരത്തിനു വേദിയാവുകയെന്നും ഗാംഗുലി വ്യക്തമാക്കി.
ഡിസംബര്‍- ജനുവരി മാസങ്ങളിലായി നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്േ്രടലിയയില്‍ കളിക്കുക. 2021 ജനുവരി- ഫെബ്രുവരിയിലായിരിക്കും ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നത്. അഞ്ചു ടെസ്റ്റുകള്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ ളിക്കും.

ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലായിരിക്കും മാര്‍ച്ചില്‍ ഓള്‍ സ്റ്റാര്‍ മല്‍സരം അരങ്ങേറുക. 700 കോടി രൂപ ചെലവഴിച്ചു പുതുക്കിപ്പണിയുന്ന സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം ഇതിനകം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമായി മാറിക്കഴിഞ്ഞു. ഓള്‍ സ്റ്റാര്‍ മല്‍സരത്തില്‍ പാകിസ്താനില്‍ നിന്നും ഒരു താരം പോലും ഉണ്ടാവാനിടയില്ലെന്നാണ് സൂചനകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications