'ബിസിസിഐ സമ്മതം മൂളിയാല്‍ പാക്കിസ്ഥാന് കളി കാണിച്ചുകൊടുക്കാം'; ചാഹല്‍

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന് ഒരുവിഭാഗം മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദം അവസാനിപ്പിക്കാതെ ക്രിക്കറ്റ് കളി വേണ്ടെന്നാണ് ഇവരുടെ നിലപാട്. അതേസമയം, ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ച് ജയിക്കുകയാണ് വേണ്ടതെന്ന അഭിപ്രായക്കാരുമുണ്ട്.
ദാദയുടെ പ്രവചനം ഫലിക്കുമോ? ലോക ചാംപ്യന്മാര്‍ അവര്‍ തന്നെ, ഫേവറിറ്റുകളെ പ്രഖ്യാപിച്ച് ഗാംഗുലി...
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദ്വിരാഷ്ട്ര ക്രിക്കറ്റിനെ അതിര്‍ത്തികടന്നുള്ള ഭീകരവാദം വലിയ രീതിയില്‍ ബാധിച്ചിട്ട് വര്‍ഷങ്ങളായി. അതേസമയം, അന്താരാഷ്ട്ര ടൂര്‍ണമന്റുകളില്‍ ഇന്ത്യ പാക് മത്സരത്തിന് തടസ്സമുണ്ടായിരുന്നില്ല. ഇക്കുറി ലോകകപ്പില്‍ ഇന്ത്യ കളിക്കാതിരുന്നാല്‍ ഐസിസിയുടെ കടുത്ത അച്ചടക്ക നടപടിയും ഉണ്ടായേക്കാം.

ചാഹല്‍ പറയുന്നത്
ഇന്ത്യ പാക്കിസ്ഥാനോട് ലോകകപ്പില്‍ കളിക്കുന്നതില്‍ വിരോധമൊന്നുമില്ലെന്നാണ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പറയുന്നത്. ബിസിസിഐ അനുവദിച്ചാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കുമെന്ന് ചാഹല്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന ആത്മവിശ്വാസവും ചാഹല്‍ പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരെ വ്യക്തമായ നിലപാടും ചാഹലിനുണ്ട്.

ബിസിസിഐ തീരുമാനമെടുക്കണം
ബിസിസിഐ അനുവദിച്ചാല്‍ നമ്മള്‍ കളിക്കും. കളിക്കരുതെന്ന് പറഞ്ഞാല്‍ കളിക്കില്ല. ഞങ്ങളുടെ കൈയ്യിലല്ല തീരുമാനം. ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിവേണം. എല്ലാ പാക്കിസ്ഥാന്‍കാരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, കുറ്റക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം ന്യായമാണെന്നും ചാഹല്‍ വ്യക്തമാക്കി.

ബിസിസിഐയുടെ തീരുമാനം
ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ വിലക്കാന്‍ ആവശ്യപ്പെട്ട് കത്തയക്കാന്‍ തീരുമാനിച്ചെങ്കിലും അത് അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റിന്റെ നിയമപ്രകാരം ഇന്ത്യ കളിച്ചില്ലെങ്കില്‍ നഷ്ടമുണ്ടാകുമെന്നാണ് ബിസിസിഐയുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ച് ജയിക്കാനാണ് ബിസിസിഐ ആവശ്യപ്പെടുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications