ദാദയുടെ പ്രവചനം ഫലിക്കുമോ? ലോക ചാംപ്യന്മാര്‍ അവര്‍ തന്നെ, ഫേവറിറ്റുകളെ പ്രഖ്യാപിച്ച് ഗാംഗുലി...
കൊല്‍ക്കത്ത: മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിനലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇത്തവണ മികച്ച 10 ടീമുകള്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂവെന്നതിനാല്‍ ലോകകപ്പില്‍ പോരാട്ടങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആതിഥേയരും ലോക റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരുമായ ഇംഗ്ലണ്ടിനൊപ്പം റാങ്കിങില്‍ രണ്ടാമതുള്ള ഇന്ത്യക്കുമാണ് ഇത്തവണ കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ലോകകപ്പില്‍ ഓരോ ടീമുകളും പരസ്പരം ഓരോ തവണ നേര്‍ക്കുനേര്‍ വരുന്നുണ്ട്. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരലുമായ സൗരവ് ഗാംഗുലി.

ഇന്ത്യ തന്നെ കിരീട ഫേവറിറ്റുകള്‍
ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ഇപ്പോള്‍ മികച്ച ഫോമിലാണ്. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഇത്ര മികച്ച ഫോമില്‍ നില്‍ക്കവെ കളിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും.
നാട്ടില്‍ മാത്രമല്ല വിദേശത്തും ഇന്ത്യ തുടര്‍ വിജയങ്ങള്‍ ശീലമാക്കിയിരിക്കുന്നു. കളിഞ്ഞ ആറ്- ഏഴ് മാസമായി ഇന്ത്യയുടെ പ്രകടനം ഗംഭീരമാണെന്നും ദാദ ചൂണ്ടിക്കാട്ടി.

നല്ല തയ്യാറെടുപ്പ്
വരുന്ന ലോകകപ്പിനായി ഇന്ത്യന്‍ ടീം നല്ല തയ്യാറെടുപ്പാണ് നടത്തിയത്. ഇപ്പോഴുള്ള ടീം ഏറ്റവും മികച്ചതാണ്. ടീം സെലക്ഷന്‍ അതുകൊണ്ടു തന്നെ വലിയ വെല്ലുവിളിയുമാവില്ല.
ടീമിലെ എല്ലാ താരങ്ങളും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇന്ത്യ തുടരെ മല്‍സരങ്ങള്‍ വിജയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ടീമിലുള്ള ഓരോ താരവും സ്ഥാനം അര്‍ഹിക്കുന്നവര്‍ തന്നെയാണെന്നും ഗാംഗുലി പറഞ്ഞു. എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ കളി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ മല്‍സരം കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ജൂണ്‍ അഞ്ചിന് സതാംപ്റ്റനിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത്. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടം ജൂണ്‍ 15ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ഗാംഗുലി, ഹര്‍ഭജന്‍ സിങ് എന്നിവരടക്കം പലരും ആവശ്യപ്പെട്ടിരുന്നു. ഈ മല്‍സരം കളിച്ചില്ലെങ്കിലും ഇന്ത്യക്കു കുഴപ്പമൊന്നുമില്ലെന്നാണ് ദാദ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications