Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇഷാന്തിനെ ഇന്ത്യ വല്ലാതെ മിസ് ചെയ്യും- കാരണം ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയെ ഇന്ത്യ വല്ലാതെ മിസ് ചെയ്യുമെന്ന് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് വെറ്ററന്‍ താരത്തിനു ഓസീസ് പര്യടനം നഷ്ടമാക്കിയത്. ഐപിഎല്ലിലും ഇഷാന്തിനു പാതിവഴിയില്‍ വച്ച് പിന്‍മാറേണ്ടി വന്നിരുന്നു.

ടെസ്റ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടി ഉജ്ജ്വല ബൗളിങാണ് ഇഷാന്ത് കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും ഓസീസിനെതിരേ അദ്ദേഹത്തിന്റെ റോള്‍ ആര് ഏറ്റെടുക്കുമെന്നതാണ് ഇന്ത്യയെ കുഴക്കുന്ന ചോദ്യമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു

ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു

മൂന്നാമത്തെ സപ്പോര്‍ട്ട് ബൗളറെന്ന നിലയില്‍ ഇഷാന്തിന്റെ സാന്നിധ്യം ഇന്ത്യക്കു ആവശ്യമായിരുന്നുവെന്നും ഓസീസിനെതിരേ ഇന്ത്യക്കു ഇതു തിരിച്ചടി ആയി മാറിയേക്കുമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
മല്‍സരത്തില്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്തുകയെന്ന റോള്‍ ഇഷാന്താണ് ചെയ്യാറുള്ളത്. ഇത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ വിക്കറ്റെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓഫ് സ്റ്റംപിന് പുറത്ത് മികച്ച ഇക്കോണമി റേറ്റില്‍ നിരന്തരം ബൗള്‍ ചെയ്ത് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മിടുക്കനാണ് ഇഷാന്ത്. ഇതുപോലെയൊരാളെ ഓസീസിനെതിരേ ഇന്ത്യക്കു ആവശ്യമാണെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

ഇഷാന്തിന്റെ ബൗളിങ് മെച്ചപ്പെട്ടു

ഇഷാന്തിന്റെ ബൗളിങ് മെച്ചപ്പെട്ടു

ബൗളറെന്ന നിലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇഷാന്ത് ഏറെ വളര്‍ന്നിട്ടുണ്ടെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. കൈക്കുഴ പന്തിന് പിറകിലേക്കാക്കി ബൗള്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയിരിക്കുന്നതെന്നും കരിയറിന്റെ തുടക്കകാലത്തു ഇഷാന്തിന് ഇതിനു സാധിച്ചിരുന്നില്ലെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.
ഏകദേശം മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇഷാന്തിന്റെ ബൗളിങില്‍ ഈ വലിയ മാറ്റം സംഭവിച്ചതെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിപ്പോയതായും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

പന്തിന് കൂടുതല്‍ മൂവ്‌മെന്റ്

പന്തിന് കൂടുതല്‍ മൂവ്‌മെന്റ്

ബൗള്‍ ചെയ്യുമ്പോള്‍ കൈക്കുഴയുടെ പൊസിഷന്‍ ശരിയായി വന്നതോടെ ഇഷാന്തിനു പിച്ചില്‍ നിന്നും കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കുന്നതായി മഞ്ജരേക്കര്‍ പറഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്കു നിരന്തരം ബൗള്‍ ചെയ്യാന്‍ ഇഷാന്തിനു കഴിയുന്നു. ഇതാണ് വിക്കറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി വര്‍ധിപ്പിച്ചത്.
മികച്ച ഇക്കോണമി റേറ്റ് നിലനിര്‍ത്തുക മാത്രമല്ല ടെസ്റ്റില്‍ ഇഷാന്തില്‍ നിന്നും പല തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ കൊയ്യുന്നതും നമ്മള്‍ കണ്ടു കഴിഞ്ഞതായി മഞ്‌ജേക്കര്‍ പറഞ്ഞു.
ഇന്ത്യക്കു വേണ്ടി 97 ടെസ്റ്റുകളില്‍ നിന്നും 33.39 ശരാശരിയില്‍ 297 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. 2017നു ശേഷമാണ് പേസറുടെ കരിയര്‍ അടിമുടി മാറിയത്. 24 ടെസ്റ്റുകളില്‍ നിന്നും 22.20 എന്ന മികച്ച ശരാശരിയില്‍ 85 വിക്കറ്റുകള്‍ ഇഷാന്ത് കൊയ്തിരുന്നു.

Story first published: Sunday, December 13, 2020, 14:57 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+