Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജഡേജയെ ഇന്ത്യ മിസ്സ് ചെയ്യും, കാരണം മനീന്ദര്‍ പറയുന്നു- പകരക്കാരനെ ചൂണ്ടിക്കാട്ടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ മിസ്സ് ചെയ്യുമെന്ന് മുന്‍ ഇടംകൈയന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കൈവിരലിനു പൊട്ടലേറ്റ ജഡേജ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണ്. താരത്തിന് ഇനി എപ്പോള്‍ ടീമിനൊപ്പം തിരിച്ചെത്താനാവുമെന്ന കാര്യം അവ്യക്തമാണ്.

വെള്ളിയാഴ്ചയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിനു ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാവുന്നത്. നാലു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലും ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലും നടക്കും.

ജഡേജ പ്രധാനപ്പെട്ട താരം

ജഡേജ പ്രധാനപ്പെട്ട താരം

ഇന്ത്യയെ സംബന്ധിച്ചു ഏറെ പ്രധാനപ്പെട്ട താരമാണ് ജഡേജയെന്നു സിങ് അഭിപ്രായപ്പെട്ടു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബോള്‍ നന്നായി ടേണ്‍ ചെയ്യിക്കാനുള്ള കഴിവും ബാറ്റിങിലെ മികവുമാണ് ജഡേഡയെ ടീമിലെ നിര്‍ണായക താരമാക്കി മാറ്റിയതെനന്നു അദ്ദേഹം പറയുന്നു.
ബാറ്റ്‌സ്മാന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സ്പിന്നര്‍ക്കു ഒരു ബോള്‍ ടേണ്‍ ചെയ്‌തേ തീരൂ. ബൗളര്‍ക്കു പന്ത് ടേണ്‍ ചെയ്യാനുള്ള കഴിവുണ്ടെന്നാണ് ബാറ്റ്‌സ്മാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കുക. ജഡേയ്ക്കു ഈ കഴിവുണ്ട്. സ്‌പെല്ലിന്റെ തുടക്കത്തില്‍, നല്ല വിക്കറ്റില്‍ ഒരു ബോള്‍ നന്നായി ടേണ്‍ ചെയ്യിക്കാന്‍ ജഡേജയ്ക്കാവും. അതിനു ശേഷം തന്റെ കൃത്യത നന്നായി മുതലെടുക്കുന്ന ബൗളറാണ് അദ്ദേഹമെന്നും സിങ് വിലയിരുത്തി.

ജഡേജ ബാറ്റിങ് മെച്ചപ്പെടുത്തി

ജഡേജ ബാറ്റിങ് മെച്ചപ്പെടുത്തി

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സ്വയം തിരിച്ചറിഞ്ഞ് കഴിവുകള്‍ മെച്ചപ്പെടുത്തിയതാണ് ജഡേജയെ സഹായിച്ചത്. ബൗളിങിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറെക്കാലം കളിക്കാന്‍ കഴിയില്ലെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ബാറ്റിങ് കൂടി മെച്ചപ്പെടുത്താന്‍ ജഡേജ ശ്രമം തുടങ്ങി. ഇതാണ് കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ബാറ്റിങില്‍ വന്ന പുരോഗതിക്കു കാരണം.
ബൗളിങില്‍ ചില പരിമിതികള്‍ തനിക്കുണ്ടെന്നു മനസ്സിലാക്കിയ ബൗളര്‍ കൂടിയാണ് ജഡേജ. കളിക്കണമെങ്കില്‍ ബാറ്റിങ് ഓള്‍റൗണ്ടറായി കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു, റണ്‍സെടുക്കാനും ജഡേജയ്ക്കു സാധിക്കുന്നതായി സിങ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ടെസ്റ്റില്‍ ജഡേജയുടെ ബാറ്റിങ് ശരാശരി 55നും മുകളിലാണ്. നാട്ടില്‍ മികച്ച ബൗളിങ് റെക്കോര്‍ഡും അദ്ദേഹതതിനുണ്ട്. ടെസ്റ്റില്‍ ആകെ നേടിയ 220 വിക്കറ്റുകളില്‍ 157ലും നാട്ടില്‍ വച്ച് വീഴ്ത്തിയതാണ്.

ആരാവണം പകരക്കാരന്‍?

ആരാവണം പകരക്കാരന്‍?

ജഡേജയുടെ പകരക്കാരന്റെ സ്ഥാനത്തേക്കു മൂന്നു സ്പിന്നര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇവര്‍. കുല്‍ദീപ്, സുന്ദര്‍ എന്നിവരേക്കാള്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തുന്നത് ടീമിനു ഗുണം ചെയ്യുമെന്നാണ് മനീന്ദര്‍ സിങിന്റെ അഭിപ്രായം. ഇടംകൈയന്‍ സ്പിന്നറെ കളിപ്പിക്കുകയാണെങ്കില്‍ വലംകൈയന്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നു അദ്ദേഹം വിലയിരുത്തി. ഇന്ത്യക്കു വേണ്ടി 38 ഏകദിനങ്ങളിലും 11 ടി20കളിലും കളിച്ചിട്ടുണ്ടെങ്കിലും പട്ടേല്‍ ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല.

Story first published: Wednesday, February 3, 2021, 10:53 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+