IND vs AUS: ഇന്ത്യ ഹാട്രിക്കടിക്കില്ല, ഇത്തവണ ഓസീസിനോട് പൊട്ടും! കാരണങ്ങളിതാ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇത്തവണ ഹാട്രിക് പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഏത് വിധേനെയും പരമ്പര തിരിച്ചുപിടിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. ഇതിനായി സൂപ്പര്‍ താരങ്ങള്‍ക്ക് ദീര്‍ഘ നാള്‍ വിശ്രമമടക്കം നല്‍കിയാണ് ആതിഥേയര്‍ തന്ത്രം മെനയുന്നത്.
ഇത്തവണ ഇന്ത്യ പരമ്പര നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. എന്നാല്‍ പരമ്പര നേടാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ മികച്ചൊരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. രാഹുല്‍ ദ്രാവിഡില്‍ നിന്ന് മാറി നടക്കാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്.
ഇതിനോടകം ടി20യിലും ഏകദിനത്തിലും ഗംഭീര്‍ പല പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. ഇതില്‍ പലതും പാളുന്നതാണ് കണ്ടത്. ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഗംഭീര്‍ ഇത്തരം ചില പരിഷ്‌കാരങ്ങള്‍ നടത്തിയേക്കും. ഇത് തിരിച്ചടിയാവാനുള്ള സാധ്യതയും കൂടുതലാണ്. ഗംഭീറിന് മികച്ച മുന്നൊരുക്കം നടത്താനുള്ള സമയം ലഭിക്കില്ലെന്ന് തന്നെ പറയാം. ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ബോര്‍ഡര്‍ ഗവാസ്‌ക്കറിന് മുമ്പ് ഇന്ത്യ കളിക്കുന്നത്.
ദുര്‍ബലരായ ബംഗ്ലാദേശിനെതിരായ പ്രകടനം വിലയിരുത്തി ടീമിനെ പരിഗണിക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ സമീപകാല ഫോമാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ കൈവിട്ടത്. അതും രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം ടീമിലുണ്ടായിട്ടും.

ഇന്ത്യ ടെസ്റ്റില്‍ വലിയ പ്രതീക്ഷവെക്കുന്നത് രോഹിത്, കോലി, രാഹുല്‍, റിഷഭ് എന്നിവരുടെ പ്രകടനത്തിലേക്കാണ്. ഇതില്‍ രോഹിത് ശര്‍മ മാത്രമാണ് ഭേദപ്പെട്ട ഫോമില്‍ കളിക്കുന്നത്. വിരാട് കോലിയും കെ എല്‍ രാഹുലും തീര്‍ത്തും നിറം മങ്ങുന്നു. റിഷഭ് പന്ത് പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമുള്ള താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ പഴയ മികവില്ലെന്ന് തന്നെ പറയാം. സ്പിന്നിനെതിരേ റിഷഭ് പതറുന്നു.
കൂടാതെ ആത്മവിശ്വാസത്തോടെ പഴയ മികവില്‍ കസറാന്‍ റിഷഭിന് സാധിക്കുന്നില്ല. അവസാന രണ്ട് തവണയും റിഷഭിന്റെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കുമോയെന്ന് സംശയിക്കേണ്ടിയിരുന്നു. റിഷഭ് മികവിനൊത്ത് ഉയരാതെ പോയാല്‍ ഇന്ത്യയെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. റിഷഭിന്റെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ട്.
മറ്റൊരു കാര്യം ഇന്ത്യന്‍ പേസര്‍മാരുടെ ഫിറ്റ്‌നസാണ്. ജസ്പ്രീത് ബുംറക്ക് ഇന്ത്യ ആവശ്യത്തിന് വിശ്രമം നല്‍കി അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു സീനിയര്‍ പേസറായ മുഹമ്മദ് ഷമി പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്താന്‍ പോകുന്നതേയുള്ളൂ. ബംഗ്ലാദേശിനെതിരേ ഷമി കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പ് പറയാറായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ ഷമി കളിച്ചാലും ഫിറ്റ്‌നസും ഇടവേളയും പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
അങ്ങനെ വരുമ്പോള്‍ ഇന്ത്യ പിന്നോട്ട് പോകാനുള്ള സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയയുടെ ബൗളിങ് നിര അതിശക്തമാണ്. ഇത്തവണ അവര്‍ മികച്ച മുന്നൊരുക്കത്തോടെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ബൗളര്‍മാര്‍ വിക്കറ്റ് നേടി ജയത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications