ബംഗ്ലാദേശിനോടും ലങ്കയോടും ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കും!! ലക്ഷ്യം അതുതന്നെ... കടുത്ത ആരോപണം
കറാച്ചി: ലോകകപ്പില്‍ സെമി ഫൈനല്‍ കൈയെത്തും ദൂരത്താണ് ടീം ഇന്ത്യക്ക്. ആറു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചിലും വിരാട് കോലിയും സംഘവും വെന്നിക്കൊടി പാറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇനി മൂന്നു മല്‍സരങ്ങളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇവയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റെടുക്കാം.
ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇന്ത്യക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരമായ ബാസിത്ത് അലി.

ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കും
ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങളിലെ ഫലങ്ങള്‍ പാകിസ്താനും നിര്‍ണായകമാണ്. ഇന്ത്യ ജയിക്കുകയാണെങ്കില്‍ അത് പാകിസ്താനെയും സെമിയിലേക്കു മുന്നേറാന്‍ സഹായിക്കും. ഇതേത്തുടര്‍ന്നാണ് ഇന്ത്യയെ ബാസിത്ത് അലി കടന്നാക്രമിച്ചത്.
ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരോട് ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുമെന്ന ഗുരുതരമായ ആരോപണമാണ് ബാസിത്ത് ഉന്നയിച്ചിരിക്കുന്നത്. പാകിസ്താനെ ടൂര്‍ണമെന്റില്‍ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം തുറന്നടിച്ചു,

പാകിസ്താന്‍ സെമിയിലെത്തരുത്
പാകിസ്താന്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കാണരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിനായി അവര്‍ എന്തും ചെയ്യും. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ മനപ്പൂര്‍വ്വം മോശമായി കളിച്ച് ഇന്ത്യ തോല്‍ക്കാനാണ് സാധ്യത. അഫ്ഗാനിസ്താനെതിരായ കളിയില്‍ ഇന്ത്യയുടെ മോശം പ്രകടനം എല്ലാവരും കണ്ടതാണെന്നും അലി ഒരു ചാനല്‍ സംവാദത്തില്‍ വ്യക്തമാക്കി.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരത്തില്‍ ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍
ഡേവിഡ് വാര്‍ണര്‍ മനപ്പൂര്‍വ്വമാണ് വേഗം കുറഞ്ഞ ഇന്നിങ്‌സ് കളിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

പാകിസ്താന് ജയിക്കണം
ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കിലായിരുന്ന പാകിസ്താന്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെയും ന്യൂസിലാന്‍ഡിനെയും തകര്‍ത്തുവിട്ടാണ് പാക് പട സെമി സാധ്യത നിലനിര്‍ത്തിയത്. ഇനി ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയാണ് പാകിസ്താന്റെ ശേഷിച്ച മല്‍സരങ്ങള്‍. ഇവ രണ്ടിലും ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം.
പാകിസ്താന് വെല്ലുവിളിയുയര്‍ത്തുന്ന ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ ഇനിയുള്ള മല്‍സരങ്ങളില്‍ തോറ്റാല്‍ മാത്രമേ പാകിസ്താന് രക്ഷയുള്ളൂ. ഈ മൂന്നു ടീമുകളും ഇന്ത്യയുമായി ഇനി ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications