Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ് 2020: ഇന്ത്യക്ക് ഗ്രൂപ്പുഘട്ടം എളുപ്പം, ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു | Oneindia Malayalam
1

സിഡ്‌നി: ടീം ഇന്ത്യക്കു ഇതു ലോകകപ്പ് സീസണാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പില്‍ അങ്കത്തിനൊരുങ്ങുന്ന ഇന്ത്യ തൊട്ടടുത്ത വര്‍ഷം ടി20 ലോകകപ്പിലും മാറ്റുരയ്ക്കും. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാനിസ്താനും രണ്ടു ക്വാളിഫയര്‍ ടീമുകളുമാണ് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, ആതിഥേയരായ ഓസ്‌ട്രേലിയ, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടില്‍ നിന്നെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.

2020 ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 18 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. സെമിഫൈനല്‍ നവംബര്‍ 11, 12 തിയ്യതികളിലും ഫൈനല്‍ നവംബര്‍ 15നും നടക്കും. ഇന്ത്യയുടെ ആദ്യ മല്‍സരം ഒക്ടോബര്‍ 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. പെര്‍ത്തിലാണ് പോരാട്ടം. സിഡ്‌നിയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയയും പാകിസ്താനും കൊമ്പുകോര്‍ക്കും.

ഒക്ടോബര്‍ 29ന് മെല്‍ബണില്‍ നടക്കുന്ന മല്‍സരത്തില്‍ യോഗ്യതാ റൗണ്ട് കടന്നെത്തുന്ന ടീമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. നവംബര്‍ ഒന്നിന് ഇതേ വേദിയില്‍ കരുത്തരായ ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് അഡ്‌ലെയ്ഡില്‍ റ്റൊരു ക്വാളിഫയര്‍ ടീമുമായും നവംബര്‍ എട്ടിന് സിഡ്‌നിയില്‍ അഫ്ഗാനിസ്താനുമായും ഏറ്റുമുട്ടും.

Story first published: Tuesday, January 29, 2019, 11:43 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+