Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു നിസാരക്കാരനല്ല, ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞാല്‍ തിരിച്ചടി ഉറപ്പ്! കാരണങ്ങളിതാ

മുംബൈ: ഏഷ്യാ കപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. എന്നാല്‍ ഇതുവരെ ഇന്ത്യ ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസാണ് ടീം പ്രഖ്യാപനം വൈകാന്‍ കാരണം. ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ട് പ്രകാരം രാഹുലും ശ്രേയസും തിരിച്ചുവരവ് നടത്തിയേക്കും. രണ്ട് പേരും കഴിഞ്ഞ ദിവസം പരിശീലന മത്സരമടക്കം കളിച്ചിരുന്നു.

ഇവര്‍ മടങ്ങിയെത്തുന്നതോടെ ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം നേടി തിളങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ഇതോടെ സഞ്ജുവിന്റെ ഏഷ്യാ കപ്പ് ടീമിലേക്കുള്ള വാതില്‍ ഏറെക്കുറെ അടഞ്ഞുവെന്നും പറയാം.

sanju samson, shreyas iyer

സഞ്ജു ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സഞ്ജുവിനെ തഴയുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഇതിന് ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സഞ്ജുവിനെ തഴഞ്ഞാല്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുല്‍ മടങ്ങിവരുന്നതാണ് സഞ്ജുവിന്റെ വഴി അടക്കുന്നത്.

രാഹുലിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവരുന്ന രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നം ഉണ്ടായി ടീമില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് വേണ്ടിവരും. കാരണം രാഹുലിന് പരിക്കേറ്റാല്‍ സഞ്ജു ടീമിലില്ലെങ്കില്‍ സ്വാഭാവികമായും ഇഷാന്‍ കിഷനെ പരിഗണിക്കേണ്ടി വരും. ഇഷാന്‍ പ്ലേയിങ് 11ലേക്കെത്തിയാല്‍ ടോപ് ഓഡറില്‍ മാറ്റം വരുത്തേണ്ടി വരും.

ഇഷാനെ നാല്, അഞ്ച് നമ്പറുകളില്‍ ബാറ്റുചെയ്യിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ടുതന്നെ ടോപ് ഓഡറില്‍ കളിപ്പിക്കേണ്ടി വരും. ഇത് ടീമിന്റെ പദ്ധതികളെ തകര്‍ക്കും. സഞ്ജു ടീമിലുണ്ടെങ്കില്‍ രാഹുലിന് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ അദ്ദേഹത്തെ കളിപ്പിച്ചാല്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തിന്റെ ആവശ്യം ഉണ്ടാകില്ല. നാല്, അഞ്ച് നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു മിടുക്കനാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി ഇപ്പോഴും സഞ്ജുവിന് അവകാശപ്പെടാനാവും.

രണ്ടാമത്തെ കാര്യം സഞ്ജു ടീമിലില്ലാതെ വന്നാല്‍ മധ്യനിരയിലെ ബാക്കപ്പിനായി ഇന്ത്യ പ്രയാസപ്പെടേണ്ടി വരും. ഇന്ത്യക്ക് മധ്യനിരയിലാണ് പ്രധാന തലവേദനകള്‍. ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കുമ്പോഴും പല പ്രശ്‌നങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ തലവേദനകളും മധ്യനിരയിലാണ്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയവര്‍ 4, 5 ബാറ്റിങ് പൊസിഷനിലാവും കളിക്കുക. ഇവര്‍ക്ക് ഉത്തമ ബാക്കപ്പായി ആരെന്നത് പ്രധാന ചോദ്യമാണ്.

സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയാല്‍ ഈ റോളിലേക്ക് ഉത്തമനായ മറ്റൊരു താരവുമില്ലെന്ന് പറയാം. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണം. ടി20യിലെ മോശം ഫോമിന്റെ പേരില്‍ ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ടി20യിലെ ഫോം പരിശോധിച്ചാല്‍ രോഹിത് ശര്‍മയ്ക്ക് പോലും ഏകദിന ടീമില്‍ ഇടമുണ്ടാവില്ല. അതുകൊണ്ടുതന്നെ സഞ്ജു ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, August 17, 2023, 14:21 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+