Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് സൂക്ഷിച്ചോ, ഇന്ത്യ തിരിച്ചടിക്കും! ഉറപ്പ്- കാരണങ്ങള്‍ അറിയാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപകടകാരികളാണ് ഇംഗ്ലണ്ടെന്നു ആദ്യ ടെസ്റ്റിലെ വമ്പന്‍ തോല്‍വിയോടെ ഇന്ത്യക്കു ബോധ്യമായിക്കഴിഞ്ഞു. ഇനിയൊരു പിഴവ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാംടെസ്റ്റില്‍ ഇന്ത്യയിറങ്ങുക.

227 റണ്‍സിനായിരുന്നു ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സ്തബ്ധരാക്കിയത്. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കശാപ്പ് ചെയ്‌തെത്തിയ ഇന്ത്യ ഇങ്ങനെയൊരു 'സ്വീകരണം' നാട്ടില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തു തന്നെയായാലും ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യക്കുള്ള മുന്നറിയിപ്പ് തന്നെയാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇന്ത്യ പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

കോലിയുടെ 'മുന്നറിയിപ്പ്'

കോലിയുടെ 'മുന്നറിയിപ്പ്'

ഇംഗ്ലണ്ടിന് ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ കടുത്ത പോരാട്ടം തന്നെ ഇന്ത്യ നല്‍കുമെന്നു ക്യാപ്റ്റന്‍ വിരാട് കോലി ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതു കോലിയുടെ വെറും പ്രസ്താവനയല്ല, മറിച്ച് മുന്നറിയിപ്പ് തന്നെയാണെന്നതില്‍ സംശയമില്ല. ഈ ധ്വനിയോട് കൂടി തന്നെയാണ് കോലി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ ഇംഗ്ലണ്ടിനു പ്രതീക്ഷിക്കാം. ആദ്യ ടെസ്റ്റിലേതു പോലെയൊരു ഈസി വാക്കോവര്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് പ്രതീക്ഷിക്കേണ്ടെന്നു ചുരുക്കം.

കോലിക്കു ചിലതു തെളിയിക്കാനുണ്ട്

കോലിക്കു ചിലതു തെളിയിക്കാനുണ്ട്

ടെസ്റ്റിലെ ഫാബ് ഫോറില്‍ ഒരാളായ കോലിക്കു ഈ ടെസ്റ്റ് പരമ്പരയില്‍ തന്റെ സ്ഥാനത്തിന് അര്‍ഹിച്ച പ്രകടനം നടത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലും ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. ഫാബ് ഫോറിലെ മറ്റു മൂന്നു പേരായ കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം അടുത്തിടെ സെഞ്ച്വറികള്‍ നേടിയിരുന്നു. അപ്പോള്‍ കോലിക്കും വിട്ടുകൊടുക്കാന്‍ മനസ്സുണ്ടാവില്ല. വൈകാതെ തന്നെ തന്റെ 'സെഞ്ച്വറി ടച്ച്' തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
കോലി വലിയ സ്‌കോര്‍ നേടിയാല്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ കടുപ്പമാവും. 2016ലെ കഴിഞ്ഞ പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരേ 600ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഇത്തവണ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ പെട്ടെന്നു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 72 റണ്‍സലുമായി കോലി ഫോമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അന്നു നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

പിച്ചിനെക്കുറിച്ചറിയാം

പിച്ചിനെക്കുറിച്ചറിയാം

ആദ്യ ടെസ്റ്റുമായി താരതമ്യം ചെയ്താല്‍ ഇന്ത്യക്കു ചെന്നൈയിലെ പിച്ചിനെക്കുറിച്ച് ഇംഗ്ലണ്ടിനേക്കാള്‍ ധാരണയുണ്ടാവും. അന്നു ടോസ് നഷ്ടപ്പെട്ട ശേഷം 578 റണ്‍സും ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വിട്ടുകൊടുത്തിരുന്നു. രണ്ടാം ടെസ്റ്റില്‍ വീണ്ടും ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഇന്ത്യക്കു കൃത്യമായ ധാരണയുണ്ടാവും.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ടീം സെലക്ഷന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കാം. ആദ്യ ടെസ്റ്റില്‍ ഫ്‌ളോപ്പായ ഷഹബാസ് നദീമിനെ ഇന്ത്യ ഒഴിവാക്കിക്കഴിഞ്ഞു. പകരം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം നിര്‍ത്താവുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. സ്പിന്‍ ബൗളിങില്‍ അശ്വിനു മികച്ച പിന്തുണയേകാന്‍ രണ്ടാംടെസ്റ്റില്‍ അക്ഷറിനു കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ബാറ്റിങിലും മിടുക്കനായ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു കരുത്താവുകയും ചെയ്യും.

തിരിച്ചുവരാനുള്ള കഴിവ്

തിരിച്ചുവരാനുള്ള കഴിവ്

പരമ്പരയില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള പ്രത്യേക കഴിവ് ഇന്ത്യക്കുണ്ട്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയും ഇതു അടിവരയിടുന്നു. അന്നു ആദ്യ ടെസ്റ്റില്‍ റെക്കോര്‍ഡ് തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. രണ്ടാം ടെസ്റ്റില്‍ വെറും 36 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. അങ്ങനെയൊരു ദുരന്തം നേരിട്ടിട്ടും ഇന്ത്യ വിട്ടുകൊടുത്തില്ല. ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ സമനില പിടിച്ച് പരമ്പര 2-1നു പോക്കറ്റിലാക്കിയിരുന്നു.
ഇതുപോലെയുള്ള തിരിച്ചുവരവ് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്കു ആവര്‍ത്തിക്കാന്‍ കഴിയും. ഇത്തവണ മല്‍സരം സ്വന്തം നാട്ടിലാണെന്നതിന്റെ ആനുകൂല്യം കൂടി ഇന്ത്യക്കുണ്ട്.

Story first published: Friday, February 12, 2021, 17:42 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+