For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: കോലിപ്പടയ്ക്കു കടിഞ്ഞാണിടുമോ വിന്‍ഡീസ്? വിന്റേജ് ധോണിയെ കാത്ത് ആരാധകര്‍

വൈകീട്ട് മൂന്നു മണി മുതലാണ് മല്‍സരം

By Manu
ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തുന്ന ടീം ഇന്ത്യ വ്യാഴാഴ്ച തങ്ങളുടെ ആറാം റൗണ്ട് പോരാട്ടത്തിനിറങ്ങും. മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസുമായാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരാട് കോലിയും സംഘവും അങ്കം കുറിക്കുന്നത്. ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ സ്ഥാനമുറപ്പിക്കാം. അവസാന മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ എത്രയും വേഗത്തില്‍ സെമിയിലേക്കു മുന്നേറുകയാവും ഇന്ത്യയുടെ ലക്ഷ്യം.

മറുഭാഗത്ത് വിന്‍ഡീസിന് ഇതു നിലനില്‍പ്പിന്റെ പോരാട്ടമാണ്. പുറത്താവലിന്റെ വക്കിലുള്ള വിന്‍ഡീസ് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചേ തീരൂ. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണി മുതലാണ് മല്‍സരം തുടങ്ങുന്നത്.

നിറംമങ്ങിയ വിജയം

നിറംമങ്ങിയ വിജയം

ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരായ അഫ്ഗാനിസ്താനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ നിറംമങ്ങിയ വിജയമാണ് ഇന്ത്യ നേടിയത്. ഇതു വിന്‍ഡീസിന്റെ വിജയപ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍ മല്‍സരങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയ ഇന്ത്യയെയല്ല അഫ്ഗാനെതിരേ കണ്ടത്.
അവസാന ഓവറിലേക്കു നീണ്ട മല്‍സരത്തില്‍ 11 റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റിങ് നിര നിരാശപ്പെടുത്തിയ മല്‍സരത്തില്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ധോണി നോട്ടപ്പുള്ളി

ധോണി നോട്ടപ്പുള്ളി

വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയിലേക്കായിരിക്കും. അഫ്ഗാനുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ വേഗം കുറഞ്ഞ ഇന്നിങ്‌സാണ് ഇതിനു കാരണം. മല്‍സരത്തില്‍ 28 റണ്‍സെടുത്ത് പുറത്തായ ധോണി ഇതിനായി 52 പന്തുകള്‍ നേരിട്ടിരുന്നു. മൂന്നു ബൗണ്ടറികളാണ് ഇന്നിങ്‌സിലുണ്ടായിരുന്നത്. ധോണിയുടെ ഈ മെല്ലെപ്പോക്കാണ് ഇന്ത്യന്‍ സ്‌കോറിങിനു തിരിച്ചടിയായതെന്നു മല്‍സരശേഷം പല മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനെതിരേയുള്ള സ്ലോ ഇന്നിങ്‌സിന് വിന്‍ഡീസിനെതിരേ ധോണി പ്രായശ്ചിത്തം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തങ്ങളുടെ പഴയ ധോണിയെ ഈ കളിയില്‍ കാണാനാവുമെന്നും അവര്‍ വിശ്വസിക്കുന്നു.

ഇന്ത്യ മൂന്നാമത്, വിന്‍ഡീസ് എട്ടാമത്

ഇന്ത്യ മൂന്നാമത്, വിന്‍ഡീസ് എട്ടാമത്

ടൂര്‍ണമെന്റില്‍ ഏറ്റവും കുറച്ചു മല്‍സരങ്ങള്‍ കളിച്ച ടീം ഇന്ത്യയാണ്. അഞ്ചു റൗണ്ടുകള്‍ മാത്രമേ ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. മറ്റു ടീമുകളെല്ലാം ആറും ഏഴും മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവുമായി ഒമ്പത് പോയിന്റുള്ള ഇന്ത്യ മൂന്നാംസ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
മറുഭാഗത്ത് ആറു മല്‍സരങ്ങള്‍ കളിച്ച വിന്‍ഡീസിന് പാകിസ്താനെതിരായ ആദ്യ റൗണ്ടിലെ ജയം മാത്രമേ അവകാശപ്പെടാനുള്ളൂ. നാലു മല്‍സരങ്ങളില്‍ വിന്‍ഡീസ് തോറ്റപ്പോള്‍ ഒന്ന് മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. മൂന്നു പോയിന്റുള്ള വിന്‍ഡീസ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.

പന്തിന് അവസരം നല്‍കിയേക്കും

പന്തിന് അവസരം നല്‍കിയേക്കും

കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ടീമിനൊപ്പം ചേര്‍ന്ന യുവ താരം റിഷഭ് പന്തിനെ വിന്‍ഡീസിനെതിരേ ഇന്ത്യ കളിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കോച്ച് രവി ശാസ്ത്രിയോ നായകന്‍ കോലിയോ ഒന്നും പ്രതികരിച്ചിട്ടില്ല.
ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനു പകരം പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ ബാറ്റിങിന്റെ കരുത്ത് വര്‍ധിപ്പിക്കും. എന്നാല്‍ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിന് ഉപയോഗിക്കാവുന്ന ശങ്കറിനെ ഇന്ത്യ മാറ്റിനിര്‍ത്തുമോയെന്നും ഉറപ്പില്ല.

ഭുവിയുടെ തിരിച്ചുവരവ്

ഭുവിയുടെ തിരിച്ചുവരവ്

പരിക്കിനെ തുടര്‍ന്നു അഫ്ഗാനിസ്താനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസിനെതിരേ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ചുരുങ്ങിയത് മൂന്നു കളികളെങ്കിലും താരത്തിനു നഷ്ടമായേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഭുവി നെറ്റ്സില്‍ പരിശീലനം നടത്തിയതോടെ വിന്‍ഡീസിനെതിരേ തിരിച്ചെത്തുമോയെന്ന സംശയം വര്‍ധിച്ചിട്ടുണ്ട്. ഭുവി മടങ്ങിയെത്തിയാല്‍ കഴിഞ്ഞ കളിയില്‍ പകരക്കാരനായി ഇറങ്ങി ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയെ എങ്ങനെ ഒഴിവാക്കുമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം.

{headtohead_cricket_3_8}

Story first published: Thursday, June 27, 2019, 0:10 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+