Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരുവേട്ടയ്ക്ക് മുമ്പൊരു റിഹേഴ്‌സല്‍... ടീം ഇന്ത്യയിറങ്ങുന്നു, വിന്‍ഡീസിനെ തൂത്തുവാരാന്‍

വിന്‍ഡീസിനെ തൂത്തുവാരാന്‍ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam

ചെന്നൈ: കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനം തൊട്ടുമുന്നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി തയ്യാറെടുക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച നടക്കും.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് മല്‍സരത്തിിനു വേദിയാവുക. നേരത്തേ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ട്വന്റിയിലും തങ്ങളുടെ അപ്രമാദിത്വം തുടരുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ആധികാരികമായാണ് ഇന്ത്യ ജയിച്ചുകയറിയത്.

ബൗളര്‍മാര്‍ക്കു വിശ്രമം

ബൗളര്‍മാര്‍ക്കു വിശ്രമം

പരമ്പര ഇതിനകം തന്നെ പോക്കറ്റിലാക്കിയതിനാല്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ മൂന്നാമത്തെ മല്‍സരത്തില്‍ ഇറങ്ങുക. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ അവസാന മല്‍സരത്തില്‍ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഓസീസ് പര്യടനം മുന്നില്‍ കണ്ട് മൂന്നു പേര്‍ക്കും വിശ്രമം നല്‍കുകയായിരുന്നു.
പേസര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബുംറയ്ക്കു പകരം കൗളും കുല്‍ദീപിനു പകരം യുസ്‌വേന്ദ്ര ചഹലും കളിച്ചേക്കുമെന്നാണ് സൂചന.

രോഹിത്തിന് വിശ്രമം നല്‍കിയേക്കും

രോഹിത്തിന് വിശ്രമം നല്‍കിയേക്കും

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മൂന്നാം ടി20യില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. രോഹിത് പുറത്തിരിക്കുകയാണെങ്കില്‍ ശിഖര്‍ ധവാനോടൊപ്പം ലോകേഷ് രാഹുലായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാനുള്ള ചുമതല വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിനും ലഭിച്ചേക്കും.
പരമ്പരകയില്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യന്‍ സാധ്യതാ ടീം

ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ/ വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍, സിദ്ധാര്‍ഥ് കൗള്‍.

Story first published: Saturday, November 10, 2018, 9:16 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+