
ധോണിയെ മറികടക്കാന്‍ കോലി
ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ വിജയങ്ങളിലേക്ക് കൈപ്പിടിച്ച നായകനെന്ന വിശേഷണം നിലവില്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലാണ്. ധോണിയുടെ നായകപാടവത്തില്‍ 60 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 27 വിജയങ്ങള്‍ ടീം ഇന്ത്യ കുറിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് തിരുത്താന്‍ വിന്‍ഡീസ് പര്യടനം കോലിക്ക് അവസരം നല്‍കും.
നായകനെന്ന നിലയില്‍ 46 മത്സരങ്ങളില്‍ നിന്നായി 26 ടെസ്റ്റ് വിജയങ്ങളാണ് ഇതുവരെ കോലിയുടെ സമ്പാദ്യം. പരമ്പരയിലെ രണ്ടു ടെസ്റ്റ് മത്സരങ്ങളും കോലിപ്പട ജയിച്ചാല്‍ ഇന്ത്യയെ ഏറ്റവും തവണ വിജയത്തിലേക്ക് നയിച്ച നായകനെന്ന വിശേഷണം വിരാട് കോലിക്ക് സ്വന്തമാക്കാം. 49 മത്സരങ്ങളില്‍ നിന്ന് 21 തവണ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാമത്.

ഏകദിനത്തില്‍ രണ്ടായിരം റണ്‍സ് തേടി കോലി
വെസ്റ്റ് ഇന്‍ഡീസിനെതിരെ 1,912 റണ്‍സാണ് 33 ഏകദിനങ്ങളില്‍ നിന്നായി കോലി അടിച്ചുനേടിയിട്ടുള്ളത്. ഇതില്‍ ഏഴു സെഞ്ചുറികളും പത്തു അര്‍ധ സെഞ്ചുറികളും പെടും. 70.81 റണ്‍സാണ് കോലിയുടെ ബാറ്റിങ് ശരാശി. കരീബിയന്‍ മണ്ണില്‍ നടക്കുന്ന മൂന്നു ഏകദിനങ്ങളില്‍ നിന്നായി 88 റണ്‍സ് തികച്ചാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ രണ്ടായിരം റണ്‍സ് കുറിക്കാന്‍ കോലിക്ക് കഴിയും.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത താരവും കോലിതന്നെ. 39 മത്സരങ്ങളില്‍ നിന്നായി 1,573 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ രണ്ടാമത്.

ടെസ്റ്റില്‍ ആയിരം തികയ്ക്കാന്‍ കോലി
വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റില്‍ ആയിരം റണ്‍സ് തികയ്ക്കാനുള്ള അവസരം കൂടിയാണ് കോലിയുടെ പക്കലുള്ളത്. നിലവില്‍ 15 ഇന്നിങ്‌സുകളിലായി 686 റണ്‍സ് താരം വിന്‍ഡീസിനെതിരെ കുറിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു സെഞ്ചുറികളും മൂന്നു അര്‍ധ സെഞ്ചുറികളും പെടും. ബാറ്റിങ് ശരാശരി 45.73.
ഈ അവസരത്തില്‍ പരമ്പരയിലെ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 341 റണ്‍സ് നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരം റണ്‍സ് തികയ്ക്കാന്‍ നായകന്‍ കോലിക്ക് കഴിയും. സംഭവം നടന്നാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാകും കോലി.

ഗെയിലിനെ പിന്തള്ളാന്‍ രോഹിത്
ട്വന്റി-20 -യിലെ സിക്‌സറുകളുടെ കണക്കില്‍ ഗെയിലിനെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. നിലവില്‍ 105 സിക്‌സറുകളിച്ച ക്രിസ് ഗെയിലാണ് കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരം.
ഇക്കാര്യത്തില്‍ രോഹിത്തും ഗെയിലും തമ്മില്‍ അഞ്ചു സിക്‌സറുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. 94 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 101 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതേസമയം, സിക്‌സറുകളുടെ കാര്യത്തില്‍ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലുണ്ട് ഗെയിലിന് തൊട്ടുപിറകില്‍. 103 സിക്‌സറുകളാണ് ഗപ്റ്റിലിന്റെ അക്കൗണ്ടിലുള്ളത്.


Click it and Unblock the Notifications