വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: കോലിക്കും മായങ്കിനും ഫിഫ്റ്റി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ആദ്യ ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം

1
46251

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിനു 264 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലിയുടെയും (76) ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും (55) ഫിഫ്റ്റികളാണ് ഇന്ത്യക്കു കരുത്തായത്.

kohli

163 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. മായങ്ക് 127 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് 55 റണ്‍സെടുത്തത്. ആദ്യദിനം സ്‌റ്റെപടുക്കുമ്പോള്‍ ഹനുമാ വിഹാരിക്കൊപ്പം (42) റിഷഭ് പന്താണ് (27) ക്രീസിലുള്ളത്. ലോകേഷ് രാഹുല്‍ (13), ചേതേശ്വര്‍ പുജാര (6), അജിങ്ക്യ രഹാനെ (24) എന്നിവരാണ് ആദ്യദിനം പുറത്തായ താരങ്ങള്‍. വിന്‍ഡീസിനു വേണ്ടി നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റെടുത്തു.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയമാഘോഷിച്ച അതേ ഇലവനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍

ഈ ടെസ്റ്റിലും ഇന്ത്യയെ ജയിപ്പിക്കാനായാല്‍ പുതിയൊരു റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം ജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റമനായി അദ്ദേഹം മാറും. നിലവില്‍ 27 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.

Story first published: Saturday, August 31, 2019, 7:10 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X