Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ആന്റിഗ്വയില്‍ ഇന്ത്യന്‍ ആധിപത്യം, ലീഡ് 250 കടന്നു

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ. 75 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 185 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്ന അജിങ്ക്യ രഹാനെ (53*) രണ്ടാമിന്നിങ്‌സിലും മിന്നി. രഹാനെയോടൊപ്പം നായകന്‍ വിരാട് കോലിയാണ് (51*) ക്രീസിലുള്ളത്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 260 റണ്‍സിന്റെ മികച്ച ലീഡുണ്ട്. മായങ്ക് അഗര്‍വാള്‍ (16), ലോകേഷ് രാഹുല്‍ (38), ചേതേശ്വര്‍ പുജാര (25) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്കു നഷ്ടമായത്. റോസ്റ്റണ്‍ ചേസ് രണ്ടു വിക്കറ്റ് വീഴ്ത്തി.

pujara

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297നു മറുപടിയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 222 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ടു വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് മൂന്നാം ദിനം കളി പുനരാരംഭിച്ചത്. ഇന്ത്യയെ അസ്വസ്ഥരാക്കി ഒമ്പതാം വിക്കറ്റില്‍ മിഗ്വെല്‍ കമ്മിന്‍സിനെ കൂട്ടുപിടിച്ച് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതില്‍ 39 റണ്‍സും ഹോള്‍ഡര്‍ തന്നെ നേടിയപ്പോള്‍ രണ്ടു റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചതായിരുന്നു. 45 പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്‍സ് പോലും കമ്മിന്‍സിന് നേടാനായില്ല.

മൂന്നാം ദിനം വീണ രണ്ടു വിക്കറ്റുകളില്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒന്നു വീതം പങ്കിടുകയായിരുന്നു. ടീം സ്‌കോര്‍ 220ല്‍ വച്ച് ഹോള്‍ഡറിനെ (39) പുറത്താക്കി ഷമിയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നേടിത്തന്നത്. ടീം സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടിച്ചേര്‍ക്കുന്നതിനിടെ കമ്മിന്‍സിനെ ബൗള്‍ഡാക്കി ജഡേജ വിന്‍ഡീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.

വിന്‍ഡീസിന്റെ ഇന്നിങ്‌സില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായിട്ടില്ല. 48 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 35 റണ്‍സിനു പുറത്തായി. അഞ്ചു വിക്കറ്റ് പിഴുത ഇഷാന്ത് ശര്‍മയാണ് വിന്‍ഡീസിനെ തകര്‍ത്തത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയ മികച്ച ബൗളിങിലൂടെ വിന്‍ഡീസ് 300ന് ഉള്ളില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. അജിങ്ക്യ രഹാനെ (81), രവീന്ദ്ര ജഡേജ (58) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. നാലു വിക്കറ്റെടുത്ത കെമര്‍ റോച്ചും മൂന്നു വക്കറ്റ് വീഴ്ത്തിയ ഷാനോണ്‍ ഗബ്രിയേലും ചേര്‍ന്ന് ഇന്ത്യയെ വരിഞ്ഞുകെട്ടുകായായിരുന്നു.

Story first published: Sunday, August 25, 2019, 8:39 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+