Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം; വില്ലനായി മഴ, മല്‍സരം ഉപേക്ഷിച്ചു

1
46247

ഗയാന: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മഴ മൂലം വൈകി തുടങ്ങിയ കളി ആദ്യം 43 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. മഴ വീണ്ടുമെത്തിയതോടെ കളി 34 ഓവര്‍ വീതമാക്കി. എന്നിട്ടും മഴയ്ക്കു കൂസലുണ്ടായില്ല. വിന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. ഇതോടെയാണ് മല്‍സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.

koh rohit

കളി തടസ്സപ്പെടുമ്പോള്‍ 40 റണ്‍സോടെ എവിന്‍ ലൂയിസും ആറു റണ്‍സുമായി ഷെയ് ഹോപ്പുമായിരുന്നു ക്രീസില്‍. നാലു റണ്‍സെടുത്ത ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ് പുറത്തായത്. 31 പന്തുകളിലാണ് ഗെയ്ല്‍ നാലു റണ്‍സെടുത്തത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. ഈ പരമ്പരയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നു യൂനിവേഴ്‌സല്‍ ബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസിനെ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതാവര്‍ത്തിക്കാനുറച്ചാണ് ഏകദിനത്തിലും ടീം ഇറങ്ങിയത്. പക്ഷെ അപ്രതീക്ഷിതമായെത്തിയ മഴ ആദ്യ ഏകദിനം തട്ടിയെടുക്കുകയായിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം ഞായറാഴ്ച പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. മൂന്നു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

Story first published: Friday, August 9, 2019, 0:59 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+