For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിക്ക് കാരണമെന്ത്?; വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് പറയുന്നു

തോല്‍വിക്ക് കാരണമെന്ത്? | Oneindia Malayalam

ലക്‌നൗ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തോറ്റെങ്കിലും ടി20 പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നു. ടി20യിലെ അവരുടെ റെക്കോര്‍ഡും പ്രതീക്ഷയ്ക്ക് വകനല്‍കിയെങ്കിലും ഇന്ത്യയ്‌ക്കെതിരായ പരമ്പര ജയിക്കാനായില്ല. ആദ്യ ടി20യില്‍ പൊരുതുകയെങ്കിലും ചെയ്‌തെങ്കില്‍ രണ്ടാം മത്സരത്തില്‍ 71 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്.

ബാറ്റിങ് പരാജയമാണ് ടീമിന്റെ തുടര്‍ തോല്‍വിക്ക് കാരണമെന്നാണ് ടി20യിലെ വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് പറയുന്നത്. തങ്ങളുടെ ഭാഗത്ത് യുവകളിക്കാരുണ്ട്. അവര്‍ക്ക് പോസീറ്റീവായ മനോഭാവം ആവശ്യമാണ്. ഇപ്പോഴും ഓപ്പണിങ്ങില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയുന്നില്ല. നല്ലൊരു തുടക്കം ലഭിക്കാത്തത് പിന്നീട് വരുന്നവര്‍ക്ക് സമ്മര്‍ദ്ദത്തിനിടയാക്കുന്നുണ്ടെന്നും താരം പറഞ്ഞു.

carlos

ഓപ്പണിങ്ങില്‍ വിശ്വസ്തരായ രണ്ടുപേരെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, അത് കണ്ടെത്തേണ്ടതുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നില്ലെന്നും മൂന്നാം മത്സരത്തില്‍ കൂടുതല്‍ നന്നായി കളിക്കാന്‍ കഴിയുകയെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഞായറാഴ്ച ചെന്നൈയിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസ് മൂന്നാം മത്സരം.

രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 196 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്.

ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ താരത്തിന് സ്വര്‍ണം

Story first published: Wednesday, November 7, 2018, 12:15 [IST]
Other articles published on Nov 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+