For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: രാഹുലുണ്ടായിട്ടും എന്തുകൊണ്ട് റിഷഭ് ഓപ്പണറായി ? ഉത്തരം രോഹിത് ശര്‍മ പറയും

മധ്യനിരയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാത്ത റിഷഭിന് ഓപ്പണിങ്ങില്‍ ക്ലിക്കാവാനായാല്‍ ഇന്ത്യക്കത് വലിയ നേട്ടമായി മാറുമായിരുന്നു

1

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒട്ടുമിക്ക ആരാധകരും ഒന്ന് പകച്ചു. കെ എല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടും ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പം ഇറങ്ങിയത് വിക്കറ്റ് കീപ്പറായ റിഷഭ് പന്തായിരുന്നു. ഇടം കൈയന്‍ വെടിക്കെട്ട് താരത്തെ ഇന്ത്യ ഓപ്പണിങ്ങിലിറക്കി പരീക്ഷണം നടത്തുകയായിരുന്നുവെന്ന് പറയാം. മധ്യനിരയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാത്ത റിഷഭിന് ഓപ്പണിങ്ങില്‍ ക്ലിക്കാവാനായാല്‍ ഇന്ത്യക്കത് വലിയ നേട്ടമായി മാറുമായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യ റിഷഭ് പന്തിനെ ഓപ്പണറാക്കി പരീക്ഷിച്ചതെന്നത് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. 'റിഷഭിനോട് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവിശ്യപ്പെട്ടു. ഒരു മത്സരത്തിലേക്ക് മാത്രമായി ഒരു പരീക്ഷണം ആവിശ്യമായിരുന്നു. ശിഖര്‍ അടുത്ത മത്സരത്തില്‍ തിരിച്ചെത്തും. ചില പരീക്ഷണങ്ങള്‍ നടത്തി മത്സരങ്ങള്‍ തോറ്റാലും ഞങ്ങളതിനെ കാര്യമാക്കുന്നില്ല. കാരണം ടീമിന്റെ ഭാവിയിലേക്ക് നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'-രോഹിത് ശര്‍മ പറഞ്ഞു.

1

ആദം ഗില്‍ക്രിസ്റ്റ് ഓസ്‌ട്രേലിയക്കായി പരിമിത ഓവറില്‍ ഓപ്പണറാവുകയും ടെസ്റ്റില്‍ മധ്യനിരയില്‍ കളിക്കുകയും ചെയ്ത താരമാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗില്‍ക്രിസ്റ്റിനെപ്പോലെ റിഷഭിനും വളരാനാവുമോയെന്നറിയാന്‍ അവസരം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് ഒറ്റ മത്സരത്തിലേക്കുള്ള പരീക്ഷണം മാത്രമായിരുന്നെന്ന് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കി. പ്രതീക്ഷക്കൊത്ത് ഓപ്പണിങ്ങില്‍ റിഷഭിന് തിളങ്ങാനായില്ല. 34 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സ് നേടിയാണ് റിഷഭ് പുറത്തായത്.

മോശം ഷോട്ടിലൂടെയാണ് റിഷഭിന്റെ പുറത്താവല്‍. ടെസ്റ്റില്‍ ഇതിനോടകം ഇന്ത്യയുടെ അഭിവാജ്യ ഘടകമാവാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കപ്പെടുന്ന റിഷഭിന് മികവ് കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. എംഎസ് ധോണിയുടെ പകരക്കാരനായി ഫിനിഷര്‍ റോളിലേക്ക് റിഷഭിനെയാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കിലും അതിനൊത്ത് ഉയരാന്‍ താരത്തിനാവുന്നില്ലെന്ന് പറയാം.

2

റിഷഭിനെ ഇന്ത്യ സ്ഥിര ഓപ്പണറാക്കി ഒരിക്കലും പരിഗണിക്കില്ല. നിലവില്‍ ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെല്ലാം ഓപ്പണിങ്ങിലേക്ക് അവസരം തേടുമ്പോള്‍ റിഷഭിനെ ഓപ്പണറാക്കുന്നതില്‍ യുക്തിയില്ല. റിഷഭ് ഓപ്പണിങ്ങിലേക്കെത്തിയാല്‍ ഫിനിഷര്‍ റോളിലേക്ക് മധ്യനിരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇത് ഇന്ത്യക്ക് എളുപ്പമാവില്ല. അതുകൊണ്ട് തന്നെ താല്‍ക്കാലികമായ പരീക്ഷണം മാത്രമാണ് ഇന്ത്യ രണ്ടാം ഏകദിനത്തില്‍ നടത്തിയതെന്ന് പറയാം.

രണ്ടാം മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 24 പന്ത് ബാക്കിനിര്‍ത്തി 193 റണ്‍സിന് കൂടാരം കയറി. 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് സന്ദര്‍ശകരെ തകര്‍ത്തത്. കളിയിലെ താരമായതും പ്രസിദ്ധാണ്. ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവ് ( 64) ടോപ് സ്‌കോററായി. കെ എല്‍ രാഹുല്‍ (49), ദീപക് ഹൂഡ (29), വാഷിങ്ടണ്‍ സുന്ദര്‍ (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ (5), വിരാട് കോലി (18) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

3

പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. അതിലും ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ ഇറങ്ങുക. മൂന്നാം ഏകദിനത്തില്‍ ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍ ഉണ്ടാകുമെന്ന് രോഹിത് വ്യക്തമാക്കിക്കഴിഞ്ഞു. കെ എല്‍ രാഹുല്‍ നാലാം നമ്പറിലാവും കളിക്കുക. യുസ്‌വേന്ദ്ര ചഹാലിനും വാഷിങ്ടണ്‍ സുന്ദറിനും വിശ്രമം നല്‍കി കുല്‍ദീപ് യാദവിനും രവി ബിഷ്‌നോയ്ക്കും ഇന്ത്യ അവസരം നല്‍കിയേക്കും.

Story first published: Thursday, February 10, 2022, 12:45 [IST]
Other articles published on Feb 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+