IND vs WI: കോലി എന്ന് സെഞ്ച്വറി നേടും? കാത്തിരിപ്പ് നീളുന്നു, ശരാശരിയിലും ഇടിവ്, കണക്കുകളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയെന്നത് പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് തന്നെ കോലിയെ വിശേഷിപ്പിക്കാം. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലെ ഏക താരമാണ് കോലി. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്ന കോലി റണ്‍സ് ചേസില്‍ മറ്റാരെക്കാളും മികവും കാട്ടിയിരുന്നു. എന്നാല്‍ സമീപകാലത്തായി ഈ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നില്ല.
കോലിയുടെ സെഞ്ച്വറി പ്രകടനം കണ്ടിട്ട് ഏകദേശം മൂന്ന് വര്‍ഷത്തോളമായെന്ന് പറയാം. ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാനാവുന്നില്ലെന്നതാണ് കോലിയേയും ആരാധകരേയും ഒരുപോലെ നിരാശപ്പെടുത്തുന്നത്. സെഞ്ച്വറിക്കായുള്ള ആരാധകരുടെ മുറവിളി കോലിയേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ കോലി സെഞ്ച്വറി പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ കോലി കാത്തിരിപ്പ് നീട്ടിയിരിക്കുകയാണ്.

സെഞ്ച്വറിയില്ലാത്ത കോലിയുടെ പ്രകടനത്തേക്കാള്‍ ആശങ്കയുണ്ടാക്കുന്നത് ശരാശരിയിലുണ്ടാവുന്ന ഇടിവാണ്. അവസാന മൂന്ന് വര്‍ഷത്തെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശരാശരിയില്‍ വലിയ ഇടിവുണ്ടാകുന്നുണ്ടെന്ന് വ്യക്തം. കോലിയുടെ അരങ്ങേറ്റത്തിന് ശേഷമുള്ള ഏറ്റവും മോശം ബാറ്റിങ് ശരാശരിയാണ് 2022ലുള്ളത്. അഞ്ച് മത്സരത്തില്‍ നിന്ന് 142 റണ്‍സാണ് ഈ വര്‍ഷം കോലിക്ക് ആകെ നേടാനായത്. 28.40 മാത്രമാണ് ശരാശരി.
രോഹിത് ശര്‍മയെ നായകനാക്കിയതും താല്‍പ്പര്യമില്ലാതിരുന്നിട്ടും ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലും കോലിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി കോലിക്ക് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ പ്രകടനം മോശമാകാനുള്ള കാരണമായിട്ടുണ്ടെന്ന് പറയാം. ഈ സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച് കോലിയുടെ മാസ് തിരിച്ചുവരവ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

2019ല്‍ 59.87 ആയിരുന്നു കോലിയുടെ ഏകദിന ശരാശരി. 2020 ല്‍ അത് 47.89 ആയി കോലിയുടെ ശരാശരി താഴ്ന്നു. 2021ല്‍ 43 ആയി കോലിയുടെ ശരാശരി മാറി. 2022ല്‍ അത് 28.40 ആയിരിക്കുകയാണ്. ഈ വര്‍ഷം ഇനിയും നിരവധി ഏകദിന മത്സരങ്ങള്‍ നടക്കാനുണ്ട്. കോലിയുടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോലിയുടെ ശക്തമായ തിരിച്ചുവരവ് പ്രയാസം തന്നെയാണെന്ന് പറയാം.
കോലിയുടെ ഏറ്റവും ഉയര്‍ന്ന ശരാശരി 2018ലായിരുന്നു. 133.56 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 2008ല്‍ വരവറിയിച്ച കോലി എട്ട് വര്‍ഷവും 50ലധികം ശരാശരി നേടി. നാല് വര്‍ഷം 40ന് മുകളിലും ശരാശരി സ്വന്തമാക്കാന്‍ അദ്ദേഹത്തിനായി. കരിയറിന്റെ 14ാം വര്‍ഷത്തിലൂടെ കടന്ന് പോകുന്ന കോലി 2008ന് ശേഷമുള്ള ഏറ്റവും മോശം ശരാശരിയിലൂടെയാണ് ഈ വര്‍ഷം കടന്നുപോകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ടി20 ലോകകപ്പും അടുത്ത വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കെ കോലിയുടെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

2019 നവംബറിലാണ് കോലി തന്റെ അവസാന അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. കോലി തന്റെ 100ാം ടെസ്റ്റ് ശ്രീലങ്കയ്‌ക്കെതിരായി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ അദ്ദേഹം തന്റെ 71ാം സെഞ്ച്വറി കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കോലിയുടെ ഏകദിന റാങ്കിങ്ങിലും വലിയ ഇടിവ് സംഭവിക്കാനുള്ള സാധ്യതകളുണ്ട്. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ കോലിക്ക് പല കാരണങ്ങള്‍ക്കൊണ്ടും സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications