Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കെ എല്‍ രാഹുല്‍ ഒരു കാര്യം ശ്രദ്ധിക്കണം, ഇനി അബദ്ധം പറ്റരുത്, ഉപദേശിച്ച് സെവാഗ്

1

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണ്ണായക താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറെന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങാന്‍ കെല്‍പ്പുള്ള രാഹുല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന രാഹുല്‍ രണ്ടാം ഏകദിനത്തില്‍ 49 റണ്‍സുമായി തിളങ്ങി. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു.

സൂര്യകുമാര്‍ യാദവുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് രണ്ടാം റണ്‍സിന് ശ്രമിക്കുന്നതിനിടെ രാഹുല്‍ റണ്ണൗട്ടായത്. ഒരു റണ്‍സകലെ അര്‍ധ സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയോടെയാണ് രാഹുല്‍ കളം വിട്ടത്. ഇപ്പോഴിതാ രാഹുലിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. റണ്‍സിനിടെയിലുള്ള ഓട്ടത്തില്‍ രാഹുല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സെവാഗ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

1

'രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഓഡറിന് തകര്‍ച്ച നേരിട്ടപ്പോള്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവുമാണ് പ്രധാനപ്പെട്ട കൂട്ടുകെട്ടിലൂടെ ഇന്ത്യയെ രക്ഷിച്ചത്. രാഹുല്‍ നന്നായി കളിച്ചിരുന്നു. റണ്ണൗട്ടായില്ലായിരുന്നില്ലെങ്കില്‍ വലിയ റണ്‍സ് അദ്ദേഹത്തിന് നേടാമായിരുന്നു. എളുപ്പത്തില്‍ രണ്ട് റണ്‍സ് അവിടെ പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ മധ്യത്തില്‍ അവന്‍ നിന്നുപോയി. അതാണ് റണ്ണൗട്ടാവാന്‍ കാരണമായത്. രാഹുല്‍ ഇനിയുള്ള മത്സരങ്ങളില്‍ റണ്‍സിനായുള്ള ഓട്ടം ശ്രദ്ധിക്കേണ്ടതായുണ്ട്. പഞ്ചാബ് കിങ്‌സിനൊപ്പവും നിരവധി തവണ രാഹുലിന് ഇത് സംഭവിച്ചിട്ടുണ്ട്'- സെവാഗ് പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണറാക്കിയ തീരുമാനത്തെക്കുറിച്ചും സെവാഗ് പ്രതികരിച്ചു. അത്ഭുതപ്പെടുത്തിയ തീരുമാനമെന്നാണ് സെവാഗ് പ്രതികരിച്ചത്. 'റിഷഭ് പന്ത് ഓപ്പണറായി എത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. പണ്ട് എന്നെയും രോഹിത് ശര്‍മയേയുമെല്ലാം മധ്യനിരയില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിച്ചപ്പോഴും പലരും ഇത്തരത്തില്‍ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുണ്ട്. പരിമിത ബോള്‍ ക്രിക്കറ്റില്‍ റിഷഭ് ഓപ്പണറെന്ന നിലയിലേക്കെത്തിയാല്‍ അപകടകാരിയായ ഓപ്പണറായി മാറിയേക്കും'- സെവാഗ് പറഞ്ഞു.

2

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ്ങില്‍ അവസരം കാത്ത് നിരവധി താരങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ അവരെയെല്ലാം തഴഞ്ഞ് റിഷഭിനെ ഓപ്പണറാക്കുകയെന്നത് ഇന്ത്യക്ക് എളുപ്പത്തില്‍ എടുക്കാനാവുന്ന തീരുമാനമല്ല. റിഷഭിനെ ഒരു മത്സരത്തിലേക്ക് മാത്രമായി പരീക്ഷിച്ചതാണെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലും റിഷഭ് ഓപ്പണറായിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരിക്കെയാണ് അണ്ടര്‍ 19 ക്രിക്കറ്റിലും സീനിയര്‍ ടീമിലും റിഷഭിന് ഓപ്പണിങ്ങില്‍ അവസരം ലഭിച്ചതെന്നതാണ് എടുത്തുപറയേണ്ട കാര്യം.

റിഷഭ് പന്തിനെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍ ടെസ്റ്റിലെ മികവ് ഏകദിനത്തില്‍ കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല. റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനം ഇതിനോടകം വലിയ ചോദ്യമുയര്‍ത്തുന്നുണ്ട്. ഏകദിനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്താത്ത പക്ഷം പകരക്കാരെ അന്വേഷിക്കേണ്ടതായി വരും. 2023ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ മികച്ച ടീമിനെ ഇന്ത്യ സൃഷ്ടിക്കേണ്ടതായുണ്ട്. ഫിനിഷര്‍ റോളില്‍ റിഷഭിന് സ്ഥിരതയില്ലാത്ത അവസ്ഥ വന്നാല്‍ ഇന്ത്യക്കത് വലിയ തലവേദന തന്നെയാണ്.

3

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ഐസിസി ട്രോഫികളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്. എല്ലാ വെല്ലുവിളികളെയും മറികടന്ന് രോഹിത്തിന് ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാനാവുമോയെന്നത് കണ്ടറിയണം. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Friday, February 11, 2022, 12:23 [IST]
Other articles published on Feb 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+