Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വീണ്ടും ഡെക്ക്, കോലിക്കിത് എന്തുപറ്റി? വന്‍ നാണക്കേട്, സെവാഗ് രക്ഷപെട്ടു

1

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനത്തില്‍ വിരാട് കോലി പൂജ്യത്തിന് പുറത്ത്. നേരിട്ട രണ്ടാം പന്തിലാണ് കോലി പുറത്തായത്. അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായിരിക്കുന്നത്. ഇടവേളക്ക് ശേഷം കോലിയുടെ സെഞ്ച്വറി കാണാന്‍ കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് കോലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും പൂജ്യത്തിന് കോലി പുറത്തായിരുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

ഇത് 32ാം തവണയാണ് കോലി പൂജ്യത്തിന് പുറത്താവുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ തവണ ഡെക്കായ താരങ്ങളില്‍ കോലി രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. 34 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നാണക്കേടിന്റെ ഈ റെക്കോഡില്‍ തലപ്പത്ത്. മൂന്ന് തവണ കൂടി പൂജ്യത്തിന് പുറത്തായാല്‍ സച്ചിനെയും മറികടന്ന് കോലി ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തും. നിലവിലെ ഫോമില്‍ ഇതിന് അധികം വൈകില്ലെന്ന് തന്നെ കരുതാം.

1

31 തവണ പൂജ്യത്തിന് പുറത്തായ വീരേന്ദര്‍ സെവാഗാണ് മൂന്നാം സ്ഥാനത്ത്. കോലിയും സെവാഗും തുല്യത പുലര്‍ത്തിയിരുന്നെങ്കിലും ഇന്നത്തെ ഡെക്കോടെ സെവാഗിനെ മറികടന്ന് കോലി രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ നായകനും ഓപ്പണറുമായ സൗരവ് ഗാംഗുലി 29 തവണയാണ് ഡെക്കായത്. നാണംകെട്ട റെക്കോഡില്‍ നാലാം സ്ഥാനത്താണ് ഗാംഗുലിയുള്ളത്.

ഏകദിനത്തില്‍ ഇത് 15ാം തവണയാണ് കോലി പൂജ്യത്തിന് പുറത്താവുന്നത്. 2010ല്‍ സിംബാബ് വെക്കെതിരെയാണ് കോലി ആദ്യമായി ഏകദിനത്തില്‍ പൂജ്യത്തിന് പുറത്താവുന്നത്. അന്ന് ഒരു പന്ത് പോലും നേടാതെ റണ്ണൗട്ടാവുകയായിരുന്നു. ഇതേ വര്‍ഷം ശ്രീലങ്കക്കും ന്യൂസീലന്‍ഡിനുമെതിരേയും കോലി പൂജ്യത്തിന് പുറത്തായി. 2011ല്‍ രണ്ട് തവണയാണ് കോലി പൂജ്യത്തിന് പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇംഗ്ലണ്ടിനെതിരേയുമായിരുന്നു ഇത്. 2012ല്‍ പാകിസ്താനെതിരേ മാത്രമാണ് കോലി പൂജ്യത്തിന് പുറത്തായത്.

2

2013ല്‍ മൂന്ന് തവണയും കോലി പൂജ്യത്തിന് മടങ്ങി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയായിരുന്നു ഇത്. 2014ല്‍ ഇംഗ്ലണ്ടിനെതിരേ മാത്രമാണ് അദ്ദേഹം ഡെക്കായത്. എന്നാല്‍ 2015, 2016 വര്‍ഷങ്ങളില്‍ ഒരു തവണ പോലും അദ്ദേഹം പൂജ്യത്തിന് പുറത്തായില്ല. എന്നാല്‍ 2017ല്‍ രണ്ട് തവണ ഡെക്കായി. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരെയായിരുന്നു ഇത്.

2018ല്‍ ഒരു തവണ പോലും ഡെക്കിന് മടങ്ങാതിരുന്ന കോലി 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും പൂജ്യത്തിന് പുറത്തായി. 2022 തുടങ്ങി രണ്ടാം മാസം പിന്നിടുമ്പോള്‍ കോലി രണ്ടാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങിയ കോലിക്ക് മുന്നില്‍ ഇനിയും വെല്ലുവിളികളേറെ.

3

കോലിയുടെ ബാറ്റിങ് ശരാശരിയിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ കോലിയുടെ ഏകദിന ശരാശരി 28 മാത്രമാണ്. സെഞ്ച്വറി നേടാനാവാത്തതിന്റെ സമ്മര്‍ദ്ദവും കോലിയെ ബാധിച്ചിട്ടുണ്ട്. സെഞ്ച്വറിയില്ലാതെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ് വിരാട് കോലി പൂര്‍ത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ സെഞ്ച്വറിക്കായി ഇനിയും കാത്തിരിക്കണം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യക്ക് 12 ഓവറില്‍ 44 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. രോഹിത് ശര്‍മ (13), ശിഖര്‍ ധവാന്‍ (10), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാന്‍ ഓപ്പണിങ്ങിലേക്ക് ഇറങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ മധ്യനിരയിലേക്ക് തിരിച്ചെത്തി. ദീപക് ചഹാറും കുല്‍ദീപ് യാദവും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

3

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്.

Story first published: Friday, February 11, 2022, 14:48 [IST]
Other articles published on Feb 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+