IND vs WI: രണ്ട് പന്തില്‍ 0, 'കോലി വിശ്രമത്തില്‍ പോകൂ', ട്വിറ്ററില്‍ ആരാധക പ്രതികരണങ്ങളിങ്ങനെ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനം കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട കോലി പൂജ്യത്തിനാണ് പുറത്തായത്. അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് കോലിയുടെ പുറത്താകല്‍. തുടര്‍ച്ചയായ ഏഴാം ഏകദിന പരമ്പരയിലും സെഞ്ച്വറി നേടാനാവാതെ കോലി പ്രയാസപ്പെടുന്നു.
ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇന്ന് പഴയ പ്രതാപമില്ലെന്ന് പറയാം. സെഞ്ച്വറി നേടാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല ക്രീസില്‍ നിലയുറപ്പിക്കാന്‍ പോലും കോലി പ്രയാസപ്പെടുകയാണ്. ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയതിന്റെ അസംതൃപ്തി അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമായിത്തന്നെ പറയാം. സെഞ്ച്വറിക്കായുള്ള എല്ലാവരുടെയും മുറവിളി കോലിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നുറപ്പ്.

ഇപ്പോഴിതാ കോലിയുടെ പുറത്താകലിനെക്കുറിച്ച് ട്വിറ്ററില്‍ ആരാധകരുടെ നിരവധി പ്രതികരണങ്ങളാണുയരുന്നത്. കൂടുതല്‍ ആളുകളും കോലിയോട് വിശ്രമത്തില്‍ പോകാനാണ് ആവിശ്യപ്പെട്ടിരിക്കുന്നത്. അല്‍പ്പനാള്‍ വിശ്രമം എടുത്ത് സമ്മര്‍ദ്ദമെല്ലാം മാറ്റി തിരിച്ചെത്താനാണ് കോലിയോട് ആരാധകര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 'കോലി വിശ്രമം എടുക്കേണ്ട സമയമാണിതെന്നാണ് കരുതുന്നത്. ബെഞ്ചിലിരിക്കുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ നാല് പന്തില്‍ എട്ട് റണ്‍സും രണ്ടാം മത്സരത്തില്‍ 30 പന്തില്‍ 18 റണ്‍സുമാണ് കോലി നേടിയത്. പ്രതീക്ഷക്കൊത്തുയരാന്‍ കോലിക്കായിട്ടില്ലെന്ന് തന്നെ പറയാം.

കോലിയുടെ സെഞ്ച്വറിയോ ഡെക്കോ പ്രശ്‌നമല്ലെന്നും രാജാവിനെ ഞങ്ങള്‍ക്ക് വിശ്വസമാണെന്നുമാണ് ജഗദീഷ് എന്ന ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കോലിയെ ഡിന്‍ഡ-അഫ്രീദി ഡെക്ക് അക്കാദമിയിലേക്കും ചില ആരാധകര്‍ സ്വാഗതം ചെയ്യുന്നു. കോലിയുടെ ഈ അവസ്ഥ വേദനിപ്പിക്കുന്നുവെന്നും വിശ്രമം എടുക്കൂവെന്നുമാണ് ആകാശ് എന്ന ആരാധകന്റെ പ്രതികരണം. ചില സമയത്തിന്റെ പ്രശ്‌നം മാത്രമാണിതെന്നും ശരിക്കുള്ള രാജാവ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ഒരു ആരാധകന്റെ പ്രതികരിച്ചത്. കോലിയുടെ ഒറ്റ വലിയ ഇന്നിങ്‌സുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. എന്നാല്‍ ഇനിയും അതിനായി കാത്തിരിക്കാന്‍ ക്ഷമയില്ലെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.
കോലിയുടെ ഡെക്ക് കാണാനാവുന്നില്ലെന്നും ദയവായി തിരിച്ചുവരൂവെന്നുമാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. ലെഗ് സൈഡിലെത്തിയ പന്തിലാണ് കോലിയുടെ പുറത്താകലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. കോലിക്ക് ടൈമിങ് പിഴച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈയില്‍ പന്ത് ഭദ്രം. സാധാരണ ഇത്തരം ഷോട്ടുകളെ ബൗണ്ടറിയിലേക്ക് പായിക്കാറുള്ള കോലിക്ക് ഇത്തവണ പിഴച്ചു. കോലിയുടെ പുറത്താകലിനെ നിര്‍ഭാഗ്യകരമെന്ന് മാത്രമെ വിളിക്കാനാവു.

കോലിക്ക് 100 റണ്‍സകലെ സെഞ്ച്വറി നഷ്ടമായെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. കോലി വിശ്രമമെടുത്ത് മാനസിക ആരോഗ്യം വീണ്ടെടുക്കണമെന്നാണ് മറ്റ് ചില ആരാധകരുടെ പ്രതികരണം. ശക്തമായി തിരിച്ചുവരൂ രാജാവെ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. 71ാം സെഞ്ച്വറി നേടാന്‍ കോലിക്ക് വലിയ താല്‍പ്പര്യമില്ലെന്നാണ് തോന്നുന്നതെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. കോലിയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ദക്ഷിണാഫ്രിക്കയിലും കാര്യമായൊന്നും ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും വിരാട് കോലി ഉള്‍പ്പെട്ടേക്കും. കാരണം തന്റെ 100ാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. എന്നാല്‍ അതിന് ശേഷം നടക്കുന്ന ടി20 പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ കോലി അല്‍പ്പനാള്‍ വിശ്രമത്തില്‍ പോകുന്നതാണ് എന്തുകൊണ്ടും നല്ലത്. പഴയ ഊര്‍ജ്ജവും ഫോമും വീണ്ടെടുത്ത് കോലി ശക്തമായിത്തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications