IND vs WI T20: മൂന്നാം മത്സരത്തിന് കോലിയും റിഷഭുമില്ല, വീട്ടിലേക്ക് മടങ്ങി, പകരക്കാര്‍ ഇവര്‍

കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 നാളെ നടക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. വിരാട് കോലിയും റിഷഭ് പന്തും മൂന്നാം മത്സരം കളിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരക്ക് മുന്നോടിയായാണ് രണ്ട് പേര്‍ക്കും വിശ്രമം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. രണ്ട് പേരും രണ്ടാം മത്സരത്തിന് ശേഷം ബിസിസി ഐയുടെ ബയോബബിള്‍ സുരക്ഷയില്‍ നിന്ന് പുറത്തേക്കെത്തിയിട്ടുണ്ട്.
വീട്ടിലേക്കാണ് രണ്ട് പേരും മടങ്ങിയിരിക്കുന്നത്. 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിക്കുക. ഈ മാസം 24നാണ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിലും റിഷഭ് ഉണ്ടായേക്കില്ലെന്നാണ് സൂചന. വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരേ തന്റെ 100ാം ടെസ്റ്റ് മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാത്ത കോലി 100ാം ടെസ്റ്റില്‍ വീണ്ടും സെഞ്ച്വറിയുടെ വഴിയേ തിരിച്ചെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഡിസംബര്‍ മുതല്‍ കോലിയും റിഷഭും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും കളിച്ചിരുന്നു. ആദ്യ രണ്ട് മത്സരവും ജയിച്ച് ടി20 പരമ്പര ഇന്ത്യ ഉറപ്പാക്കിയതോടെയാണ് രണ്ട് പേര്‍ക്കും വിശ്രമം അനുവദിച്ചത്. പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെയാണ് നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയത്. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പരക്ക് മുന്നോടിയായി രോഹിത്തിന് വിശ്രമത്തിന്റെ ആവിശ്യമില്ല.

രണ്ടാം ടി20യില്‍ രണ്ട് പേരും മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഓപ്പണിങ്ങില്‍ രോഹിത്തും ഇഷാന്‍ കിഷനും പതറിയപ്പോഴും കരുത്തോടെ ബാറ്റുവീശിയ കോലി 41 പന്തില്‍ 52 റണ്‍സാണ് നേടിയത്. ഏഴ് ഫോറും ഒരു സിക്‌സുമാണ് കോലി നേടിയത്. മധ്യനിരയില്‍ റിഷഭ് പന്തും മോശമാക്കിയില്ല. 28 പന്ത് നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 52* റണ്‍സ് തന്നെയാണ് റിഷഭും നേടിയത്. പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ രണ്ട് പേര്‍ക്കും വിശ്രമം നല്‍കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കില്ല. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.

റിഷഭിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും ഓപ്പണറെന്ന നിലയില്‍ താരം നിറം മങ്ങിയിരുന്നു. എന്നാല്‍ റിഷഭ് ഇല്ലാത്തതിനാല്‍ മൂന്നാം മത്സരത്തിലും ഇഷാന് തന്നെ അവസരം ലഭിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴയപ്പെടാതിരിക്കാന്‍ ഇഷാന് മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്.

റുതുരാജ് ഗെയ്ക് വാദിനും മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ചേക്കും. റുതുരാജിനെ ഓപ്പണറാക്കി വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ കളിപ്പിച്ചേക്കും. റുതുരാജ് ഓപ്പണറെന്ന നിലയില്‍ തിളങ്ങുന്ന താരമായതിനാല്‍ മാറ്റി പരീക്ഷിക്കുന്നത് ഗുണം ചെയ്യില്ല. മധ്യനിരയില്‍ റിഷഭിന്റെ അഭാവം നികത്താന്‍ അനുഭവസമ്പന്നനായ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ മുന്‍ഗുണന നല്‍കാനാണ് സാധ്യത. ശ്രേയസ്് നാലാം നമ്പറില്‍ കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാറും ആറാമനായി വെങ്കടേഷ് അയ്യരും എത്തും. ബൗളിങ് നിരയില്‍ ദീപക് ചഹാറിന് പകരം മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications